GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ജിദ്ദയില്‍ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു

ജിദ്ദ – ഉത്തര ജിദ്ദയില്‍ നിയമാനുസൃത പ്രമാണങ്ങളില്ലാതെ സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച കെട്ടിടങ്ങളും നിര്‍മിതികളും ജിദ്ദ നഗരസഭക്കു കീഴിലെ തുവല്‍ ബലദിയ പൊളിച്ചുനീക്കി. സര്‍ക്കാര്‍ ഭൂമി കൈയേറി സ്ഥാപിച്ച കൃഷിയിടങ്ങളും ഒഴിപ്പിച്ചു. ആകെ 1,51,600 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള സ്ഥലത്തെ കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചത്. അനധികൃത കൈയേറ്റങ്ങളെ കുറിച്ച് മുനിസിപ്പല്‍, പാര്‍പ്പിടകാര്യ മന്ത്രാലയം പുറത്തിറക്കിയ ബലദീ ആപ്പ് വഴിയോ ഏകീകൃത കംപ്ലയിന്റ്‌സ് സെന്ററില്‍ 940 ല്‍ ബന്ധപ്പെട്ടോ അറിയിക്കണമെന്ന് സ്വദേശികളോടും വിദേശികളോടും ജിദ്ദ നഗരസഭ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!