റിയാദ്- അടുത്ത വ്യാഴാഴ്ച മഴക്കുവേണ്ടി സൗദി അറേബ്യയിലുടനീളം പ്രത്യേക നമസ്കാരം നടത്താൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദ്ദേശിച്ചു. റോയൽ കോർട്ടാണ് രാജാവിന്റെ പ്രസ്താവന പുറത്തുവിട്ടത്.
പ്രവാചകൻ മുഹമ്മദ് നബിയുടെ സുന്നത്തനുസരിച്ച്, മഴക്കുവേണ്ടിയുള്ള നമസ്‌കാരം നിർവഹിക്കാൻ തിരുഗേഹങ്ങളുടെ സേവകൻ നിർദ്ദേശിച്ചു. അടുത്ത വ്യാഴാഴ്ചയാണ് പ്രാർത്ഥന നിർവഹിക്കേണ്ടതെന്നും പ്രസ്താവനയിലുണ്ട്.
