ജിദ്ദ – ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ വൈകിയാല്‍ 100 റിയാൽ പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. കാലാവധി അവസാനിച്ച് 60 ദിവസത്തിനു ശേഷമാണ് ലൈസന്‍സ് പുതുക്കാന്‍ കാലതാമസം വരുത്തുന്നതിന് പിഴ ചുമത്തുകയെന്നും ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. ഇതിന് ശേഷം ഒരു ദിവസവുമാണ് വൈകുന്നതെങ്കിൽ 100 റിയാൽ പിഴ ചുമത്തും. ഒരു വർഷവും ഒരു ദിവസവുമാണ് വൈകുന്നതെങ്കിൽ 200 റിയാൽ പിഴയാകും ചുമത്തുക.
പിഴ ഒഴിവാക്കാന്‍ കൃത്യസമയത്ത് ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ട്രാഫിക് ഡയറക്ടേറ്റ് ആവശ്യപ്പെട്ടു.