ജിദ്ദ – വാടക കരാര്‍ തയാറാക്കാനുള്ള ഫീസ് വഹിക്കേണ്ടത് കെട്ടിട ഉടമകളാണെന്ന് വാടക സേവനങ്ങള്‍ക്കുള്ള സൗദിയിലെ ഈജാര്‍ പ്ലാറ്റ്‌ഫോം വ്യക്തമാക്കി. വാടക കരാര്‍ ഫീസ് അടക്കേണ്ട ഉത്തരവാദിത്തം കെട്ടിട ഉടമക്കാണോ അതല്ല, വാടകക്കാരനാണോ എന്ന് ആരാഞ്ഞ് ഉപയോക്താക്കളില്‍ ഒരാള്‍ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ഈജാര്‍ പ്ലാറ്റ്‌ഫോം ഇക്കാര്യം വ്യക്തമാക്കിയത്.
പാര്‍പ്പിട ആവശ്യത്തിനുള്ള വാടക കരാറുകള്‍ക്ക് വാര്‍ഷിക ഫീസ് 125 റിയാലും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള വാടക കരാറുകള്‍ക്ക് ആദ്യ വര്‍ഷത്തില്‍ 400 റിയാലുമാണ് ഫീസ്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള വാടക കരാറുകള്‍ പുതുക്കാന്‍ ഓരോ വര്‍ഷത്തിനും 400 റിയാല്‍ വീതം ഫീസ് നല്‍കണമെന്നും ഈജാര്‍ പറഞ്ഞു.
