മക്ക – ഈ കാലയളവില്‍ ഉംറ കര്‍മം അനുഷ്ഠിക്കാന്‍ ഏറ്റവും മികച്ച മൂന്നു സമയങ്ങള്‍ ഹറംകാര്യ വകുപ്പ് നിര്‍ണയിച്ചു. വിശുദ്ധ ഹറമില്‍ തിരക്ക് കുറഞ്ഞ, ആശ്വാസകരവും ശാന്തവുമായ അന്തരീക്ഷം തീര്‍ഥാടകര്‍ പ്രയോജനപ്പെടുത്തണം.
ഉംറ കര്‍മം നിര്‍വഹിക്കാന്‍ ഏറ്റവും മികച്ച സമയം രാവിലെ ആറു മുതല്‍ എട്ടു വരെയാണ്. ഏറ്റവും മികച്ച രണ്ടാമത്തെ സമയം ഉച്ചക്ക് 12 മുതല്‍ രണ്ടു വരെയും മൂന്നാമത്തെ സമയം പുലര്‍ച്ചെ രണ്ടു മുതല്‍ നാലു മണി വരെയുമാണെന്നും ഹറംകാര്യ വകുപ്പ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പറഞ്ഞു.