ചോദ്യം : ഞാനിപ്പോൾ ജോലി ചെയ്യുന്നത് ഹൗസ് ഡ്രൈവർ വിസയിലാണ്.നിലവിലെ സ്‌പോൺസറുടെ കീഴിൽ തന്നെ പ്രൊഫഷൻ മാറ്റി ലേബർ ആയി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു.അതിന് എന്താണ് ചെയ്യേണ്ടത് ?
– ഇതിന് സ്‌പോൺസർ മനുഷ്യ വിഭവശേഷി മന്ത്രാലയത്തെ സമീപിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണ് വേണ്ടത്.
– പ്രൊഫഷൻ മാറ്റൽ പ്രയാസകരമായ കാര്യമല്ല.
– സ്‌പോൺസർ അപേക്ഷ നൽകിയാൽ മന്ത്രാലയം അദ്ദേഹത്തിന്റെ ഫയൽ പഠിക്കുകയും സ്വദേശിവൽക്കരണ റാങ്ക് ശരിയായ രീതിയിലാണെങ്കിൽ പ്രൊഫഷൻ മാറ്റം മന്ത്രാലയം നടത്തി തരികയുംചെയ്യും.
