സൗദിയിൽ മൊബൈൽ ഫോണിൽ അശ്‌ളീല ദൃശ്യങ്ങൾ സൂക്ഷിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി അഭിഭാഷകനും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ സിയാദ് അൽ ശഅലാൻ
പരിശോധനക്കിടെ മൊബൈൽ ഫോണിൽ അശ്‌ളീല ദൃശ്യങ്ങൾ കണ്ടെത്തിയാൽ ജയിൽ ശിക്ഷക്ക് പുറമെ, കനത്ത പിഴയും നൽകേണ്ടി വരും.

സുരക്ഷാ ഉദ്യോഗസ്ഥർ എന്തെങ്കിലും കാരണവശാൽ നിങ്ങളുടെ മൊബൈൽ ഫോൺ പരിശോധിക്കാൻ ഇടവരികയും അതിൽ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തുകയും ചെയ്താൽ അത് ഉടനെ അറസ്റ്റ് ചെയ്യാവുന്ന കുറ്റമാണ്.
പരമാവധി 5 വർഷം വരെ തടവും, 30 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇതെന്ന് സിയാദ് അൽ ശഅലാൻ പറഞ്ഞു.