ജിദ്ദ – പൊതുമേഖലാ ടെലികോം കമ്പനിയായ എസ്.ടി.സിയുടെ പത്തു കോടി ഷെയറുകള്‍ വില്‍ക്കാന്‍ തീരുമാനിച്ചതായി സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അറിയിച്ചു.
സൗദി ടെലികോം കമ്പനിയുടെ രണ്ടു ശതമാനം ഓഹരികളാണ് വില്‍ക്കുന്നത്. യോഗ്യരായ പ്രാദേശിക, വിദേശ കമ്പനികളായ നിക്ഷേപകര്‍ക്കാണ് ഓഹരികള്‍ വില്‍ക്കുന്നതെന്നും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പറഞ്ഞു.
