ജിദ്ദ – ഓഫാക്കാതെ നിര്‍ത്തി ഉടമകള്‍ ഇറങ്ങിപ്പോയ തക്കങ്ങളില്‍ അഞ്ചു വാഹനങ്ങള്‍ കവര്‍ന്ന് രക്ഷപ്പെട്ട മൂന്നംഗ സംഘത്തെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു സൗദി യുവാക്കളും ഒരു ഛാഢുകാരനും അടങ്ങിയ സംഘമാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
