റിയാദ് – സൗദി അറേബ്യയുടെ വടക്കു പടിഞ്ഞാറ് മദീനക്കു സമീപം ഖൈബര്‍ മരുപ്പച്ചയില്‍ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിലേക്ക് വെളിച്ചംവീശി വെങ്കലയുഗത്തില്‍ നിന്നുള്ള പുരാവസ്തു ഗ്രാമത്തിന്റെ ശേഷിപ്പുകള്‍ കണ്ടെത്തിയതായി അല്‍ഉല റോയല്‍ കമ്മീഷന്‍ അറിയിച്ചു. ഈ പുരാവസ്തു കണ്ടെത്തലിന്റെ പ്രാധാന്യത്തിലേക്കും രാജ്യാന്തര തലത്തില്‍ പുരാവസ്തു ഗവേഷണ മേഖലയില്‍ ഇതിനുള്ള സ്വാധീനത്തിലേക്കും സൗദിയുടെ സാംസ്‌കാരിക ആഴത്തിലേക്കും വെളിച്ചംവീശി അല്‍ഉല റോയല്‍ കമ്മീഷന്‍ റിയാദില്‍ സൗദി പ്രസ് ഏജന്‍സി ആസ്ഥാനത്തെ കോണ്‍ഫറന്‍സ് സെന്ററില്‍ പത്രസമ്മേളനം നടത്തി.
ഇതിനിടെയാണ് ഖൈബര്‍ മരുപ്പച്ചയില്‍ നാലായിരത്തിലേറെ വര്‍ഷം പഴക്കമുള്ള പുരാവസ്തു ഗ്രാമത്തിന്റെ ശേഷിപ്പുകള്‍ കണ്ടെത്തിയ കാര്യം അല്‍ഉല റോയല്‍ കമ്മീഷന്‍ അധികൃതര്‍ അറിയിച്ചത്. സാംസ്‌കാരികവും ചരിത്രപരവുമായ പൈതൃകം സംരക്ഷിക്കാനുള്ള കമ്മീഷന്റെ ശ്രമങ്ങളും, പൊതുമനുഷ്യ പൈതൃകത്തെ കുറിച്ച അവബോധം വര്‍ധിപ്പിക്കാന്‍ ലോകവുമായി അറിവും അനുഭവവും കൈമാറാനുള്ള താല്‍പര്യവും ഇത് വ്യക്തമാക്കുന്നു.
ഈ സമ്പന്നമായ പൈതൃകം ഭാവി തലമുറകള്‍ക്കും ലോകത്തിനുമായി അവതരിപ്പിക്കുന്നതിന് അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടത് പ്രധാനമാണ്. വിഷന്‍ 2030 അനുസരിച്ച് ലോക പൈതൃകം സംരക്ഷിക്കാനും സാംസ്‌കാരിക പൈതൃകം മെച്ചപ്പെടുത്താനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഈ കണ്ടെത്തല്‍ സ്ഥിരീകരിക്കുന്നു.
ഫ്രഞ്ച് നാഷണല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക് റിസേര്‍ച്ചിലെ ഗവേഷകനായ ഡോ. ഗില്ലൂം ഷാര്‍ലറ്റിന്റെയും ഉല്‍ഉല റോയല്‍ കമ്മീഷനിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഡയറക്ടര്‍ ഡോ. മുനീറ അല്‍മശൂഹിന്റെയും നേതൃത്വത്തില്‍ ‘ഖൈബര്‍ കാലഘട്ടങ്ങളിലൂടെ’ എന്ന ശീര്‍ഷകത്തിലുള്ള പദ്ധതിയുടെ ഭാഗമായ ഈ കണ്ടെത്തല്‍ ബി.സി മൂന്നാം സഹസ്രാബ്ദത്തിന്റെ രണ്ടാം പകുതിയില്‍ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് നീങ്ങിക്കൊണ്ടിരുന്ന ഇടയ ജീവിതത്തില്‍ നിന്ന് സ്ഥിരതയുള്ള നഗര ജീവിതത്തിലേക്കുള്ള മാറ്റം കാണിക്കുന്നു. ആദ്യകാല, മധ്യകാല വെങ്കലയുഗത്തില്‍ വടക്കു പടിഞ്ഞാറന്‍ അറേബ്യന്‍ ഉപദ്വീപിലെ പ്രബലമായ സാമൂഹിക, സാമ്പത്തിക മാതൃക അജപാലകരും നാടോടികളുമായ സമൂഹമായിരുന്നു എന്ന മുന്‍ ധാരണകളെ ഇത് മാറ്റുന്നു.
ഖൈബര്‍ പോലുള്ള പ്രദേശങ്ങള്‍, വിശിഷ്യാ കാര്‍ഷിക മേഖലയുടെ ആവിര്‍ഭാവത്തോടെ അവയുടെ സമൂഹങ്ങളുടെ സ്ഥിരതയെ ശാശ്വതമായി പിന്തുണക്കുന്ന പ്രധാന നഗര കേന്ദ്രങ്ങളായിരുന്നുവെന്നും സഞ്ചാരികളായ സമൂഹങ്ങളുമായുള്ള വ്യാപാരത്തിനും ഇടപാടുകള്‍ക്കുമുള്ള കേന്ദ്രങ്ങളായിരുന്നുവെന്നും പഠനം സൂചിപ്പിക്കുന്നു. ഈ നഗര മാതൃകയുടെ ആവിര്‍ഭാവം മേഖലയിലെ സാമൂഹിക, സാമ്പത്തിക മാതൃകയില്‍ കാര്യമായ സ്വാധീനം ചെലുത്തി. വെങ്കലയുഗത്തില്‍ വടക്കു പടിഞ്ഞാറന്‍ അറേബ്യയില്‍ ധാരാളം സഞ്ചാരികളായ ഇടയ സമൂഹങ്ങളുണ്ടായിരുന്നുവെങ്കിലും തൈമാ പോലുള്ള സുരക്ഷിത നഗരങ്ങള്‍ക്കു ചുറ്റും പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള, മതിലുകളുള്ള നിരവധി മരുപ്പച്ചകള്‍ ഉണ്ടായിരുന്നതായി തെളിവുകള്‍ വ്യക്തമാക്കുന്നു.
അല്‍നതാ എന്ന് പേരുള്ള ഗ്രാമം കോട്ടകള്‍ക്കും നഗരങ്ങള്‍ക്കുമകത്ത് താമസത്തിനും ശവസംസ്‌കാരത്തിനും പ്രത്യേക സ്ഥലങ്ങള്‍ വേര്‍തിരിച്ചതിന് തെളിവ് നല്‍കുന്നു. ബി.സി 2000-2400 മുതല്‍ 1300-1500 വരെ ഈ ഗ്രാമത്തിന്റെ ചരിത്രത്തിന് പഴക്കമുണ്ട്. 2.6 ഹെക്ടര്‍ വിസ്തൃതിയുള്ള ഗ്രാമത്തിലെ ജനസംഖ്യ 500 ഓളം ആയിരുന്നു. ഖൈബര്‍ മരുപ്പച്ച സംരക്ഷിക്കാന്‍ 15 കിലോമീറ്റര്‍ നീളമുള്ള കല്‍മതിലുമുണ്ടായിരുന്നു. അല്‍ഉല വികസനത്തിനുള്ള ഫ്രഞ്ച് ഏജന്‍സിയുടെയും ഫ്രഞ്ച് നാഷണല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക് റിസേര്‍ച്ചിന്റെയും സഹകരണത്തോടെ അല്‍ഉല റോയല്‍ കമ്മീഷന്‍ ആണ് പുരാവസ്തു ഗ്രാമത്തെ കുറിച്ച് പഠനം നടത്തിയത്. ഹറത് ഖൈബര്‍ അഗ്നിപര്‍വത മേഖലയുടെ പ്രാന്തപ്രദേശത്താണ് ഖൈബര്‍ മരുപ്പച്ച സ്ഥിതി ചെയ്യുന്നത്. വരണ്ട പ്രദേശത്തെ മൂന്നു താഴ്‌വരകളുടെ സംഗമ സ്ഥലത്താണ് ഇത് രൂപപ്പെട്ടത്.
മരുപ്പച്ചയുടെ വടക്കന്‍ പ്രാന്തപ്രദേശത്ത് ബസാള്‍ട്ട് പാറകളുടെ കൂമ്പാരങ്ങള്‍ക്കിടയില്‍ അല്‍നതാ ഗ്രാമം കണ്ടെത്തി. ആയിരക്കണക്കിന് വര്‍ഷമായി ഈ ഗ്രാമം മൂടപ്പെട്ടുകിടക്കുകയായിരുന്നു. 2020 ഒക്‌ടോബറില്‍ ഗവേഷണ സംഘത്തിന് പുരാവസ്തു സ്ഥലം തിരിച്ചറിയാന്‍ കഴിഞ്ഞു. എന്നാല്‍ ഗ്രാമത്തിന്റെ ഘടനയും രൂപരേഖയും വേര്‍തിരിച്ചറിയാന്‍ പ്രയാസമായിരുന്നു. 2024 ഫെബ്രുവരിയില്‍ ഉപരിതലത്തിനടിയില്‍ എന്താണ് ഉള്ളതെന്ന് മനസ്സിലാക്കാന്‍ ഫീല്‍ഡ് സര്‍വേകള്‍, പ്രത്യേക ഗവേഷണം, ഉയര്‍ന്ന റെസല്യൂഷന്‍ ഫോട്ടോഗ്രാഫി എന്നിവ ഉപയോഗിച്ചു. ഭാവിയില്‍ കൂടുതല്‍ സമഗ്രമായ ഉത്ഖനനങ്ങള്‍ പ്രദേശത്തിന്റെ