GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽനിന്ന് പ്രവാസികൾ പണം അയക്കുന്നതിൽ വൻ വളർച്ച, സെപ്തംബറിൽ അയച്ചത് 1220 കോടി റിയാൽ

ജിദ്ദ – സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ സെപ്റ്റംബര്‍ മാസത്തില്‍ നിയമാനുസൃത മാര്‍ഗങ്ങളില്‍ സ്വദേശങ്ങളിലേക്ക് അയച്ച പണത്തില്‍ 23 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. സെപ്റ്റംബറില്‍ 1,220 കോടി റിയാലാണ് വിദേശികള്‍ സ്വദേശങ്ങളിലേക്ക് അയച്ചത്. 2021 മെയ് മാസത്തിനു ശേഷം ആദ്യമായാണ് വിദേശികളുടെ റെമിറ്റന്‍സില്‍ ഇത്രയും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തുന്നത്.

തുടര്‍ച്ചയായി ഏഴാം മാസമാണ് വിദേശികളുടെ റെമിറ്റന്‍സില്‍ വളര്‍ച്ച രേഖപ്പെടുത്തുന്നതെന്ന് സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ അവസാനം വരെയുള്ള ഒമ്പതു മാസക്കാലത്ത് നിയമാനുസൃത മാര്‍ഗങ്ങളിലൂടെ വിദേശികള്‍ 10,470 കോടി റിയാല്‍ സ്വദേശങ്ങളിലേക്ക് അയച്ചു. കഴിഞ്ഞ കൊല്ലം ആദ്യത്തെ ഒമ്പതു മാസക്കാലത്തെ അപേക്ഷിച്ച് ഈ വര്‍ഷം വിദേശികള്‍ അയച്ച പണത്തില്‍ പത്തു ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.


സെപ്റ്റംബറില്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സ്വദേശികള്‍ 530 കോടി റിയാല്‍ വിദേശങ്ങളിലേക്ക് അയച്ചു. സൗദി പൗരന്മാര്‍ അയച്ച പണത്തില്‍ 13 ശതമാനം വളര്‍ച്ചയുണ്ടായി. ഒമ്പതു മാസത്തിനിടെ സൗദികള്‍ 4,840 കോടി റിയാലാണ് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വിദേശങ്ങളിലേക്ക് അയച്ചത്. സ്വദേശികള്‍ അയച്ച പണത്തില്‍ ഈ വര്‍ഷം ആറു ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!