ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യു.എ.ഇയിൽ പെട്രോൾ വില കുറച്ചു

ദുബൈ: യു.എ.ഇയിൽ പെട്രോൾ വില കുറച്ചു. പെട്രോൾ ലിറ്ററിന് 13 ഫിൽസ് വരെയാണ് വില കുറച്ചത്. എന്നാൽ, ഡിസംബറിൽ ഡീസലിന് നേരിയ വിലവർധനയുണ്ടാകും. ഡീസൽ ലിറ്ററിന് ഒരു ഫിൽസാണ് വർധിപ്പിച്ചത്. സൂപ്പർ പെട്രോൾ ലിറ്ററിന് രണ്ട് ദിർഹം 61 ഫിൽസാണ് പുതിയ നിരക്ക്. നവംബറിൽ രണ്ട് ദിർഹം 74 ദിർഹമായിരുന്നു ഇതിന്റെ വില. സ്‌പെഷ്യൽ പെട്രോളിന് രണ്ട് ദിർഹം 50 ഫിൽസാണ് പുതിയ വില. രണ്ട് ദിർഹം 63 ഫിൽസായിരുന്നു നിരക്ക്. ഇപ്ലസ് പെട്രോളിന് കഴിഞ്ഞ മാസത്തെ […]

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

ഗൾഫ് ഉച്ചകോടിയുടെ ഭാഗമായി പ്രധാന റോഡുകളിൽ നാളെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: 45-ാമത് ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിയുടെ ഭാഗമായി പ്രധാന റോഡുകളിൽ നാളെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാവിലെ 10:30 മുതലാണ് ഗതാഗത നിയന്ത്രണം ആരംഭിക്കുക. ജി.സി.സി ഉച്ചകോടിയുടെ സുഗമമായ നടത്തിപ്പിനാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു. പ്രധാന റോഡുകളും നിയന്ത്രണങ്ങളും കിംഗ് ഫൈസൽ ബിൻ അബ്ദുൽ അസീസ് റോഡ്: എയർപോർട്ട് റൗണ്ട് എബൗട്ടിനടുത്ത് നിന്ന് കുവൈത്ത് സിറ്റിയിലേക്കുള്ള ഭാഗം അടച്ചിരിക്കും. വാഹനങ്ങൾ അൽ-ഗസാലി റോഡിലേക്കും റോഡ് 6.5 ലേക്കും […]

NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ

വിദേശ ഡ്രൈവിംഗ് ലൈസൻസുള്ള സന്ദർശകർക്ക് നിബന്ധനകളോടെ ഒമാനിൽ വാഹനമോടിക്കാം: റോയൽ ഒമാൻ പൊലീസ്

മസ്‌കത്ത്:സ്വന്തം രാജ്യങ്ങളിൽ അനുവദിച്ച സാധുവായ ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് നിബന്ധനകളോടെ ഒമാനിൽ വാഹനമോടിക്കാമെന്ന് റോയൽ ഒമാൻ പൊലീസിന്റെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്. നിബന്ധനകൾ: ഒമാൻ സന്ദർശനം വിനോദസഞ്ചാരത്തിനോ ട്രാൻസിറ്റ് ആവശ്യത്തിനോ മാത്രമായിരിക്കണം. അന്താരാഷ്ട്ര-വിദേശ ഡ്രൈവിംഗ് ലൈസൻസിന് ഒമാനിൽ പ്രവേശിച്ച തീയതി മുതൽ മൂന്ന് മാസം വരെ സാധുതയുണ്ടാകണം. അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് ഒമാൻ അംഗീകരിച്ച വെഹിക്കിൾ അസോസിയേഷനുകൾ നൽകിയതായിരിക്കണം.

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; കുറവെറ്റിൽ 258 വ്യാപാര സ്ഥാപനങ്ങൾ പൂട്ടിച്ചു

കുവൈറ്റ് സിറ്റി: രാജ്യത്ത് കെട്ടിടങ്ങളിൽ തീപ്പിടിത്ത സംഭവങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അഗ്നി സംരക്ഷാ പരിശോധകൾ കർശനമാക്കി പബ്ലിക് ഫയർ സർവീസ് ഫോഴ്സ് (പിഎഫ്എസ്). പരിശോധനയിൽ സുരക്ഷാ വീഴ്ചകൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന ഈ ആഴ്ച വിവിധ ഗവർണറേറ്റുകളിലുടനീളമുള്ള 258 കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടുന്നതായി അധികൃതർ പ്രഖ്യാപിച്ചു. നേരത്തേ പല തവണ മുന്നറിയിപ്പുകൾ നൽകിയിരുന്നു എങ്കിലും ആവശ്യമായ തീപിടിത്ത പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ബിസിനസ് സ്ഥാപനങ്ങൾ പരാജയപ്പെട്ടതിൻ്റെ ഫലമായാണ് അടച്ചുപൂട്ടൽ നടപടിയെന്ന്പ ബ്ലിക് ഫയർ സർവീസ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ജിദ്ദയില്‍ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു

ജിദ്ദ – ഉത്തര ജിദ്ദയില്‍ നിയമാനുസൃത പ്രമാണങ്ങളില്ലാതെ സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച കെട്ടിടങ്ങളും നിര്‍മിതികളും ജിദ്ദ നഗരസഭക്കു കീഴിലെ തുവല്‍ ബലദിയ പൊളിച്ചുനീക്കി. സര്‍ക്കാര്‍ ഭൂമി കൈയേറി സ്ഥാപിച്ച കൃഷിയിടങ്ങളും ഒഴിപ്പിച്ചു. ആകെ 1,51,600 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള സ്ഥലത്തെ കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചത്. അനധികൃത കൈയേറ്റങ്ങളെ കുറിച്ച് മുനിസിപ്പല്‍, പാര്‍പ്പിടകാര്യ മന്ത്രാലയം പുറത്തിറക്കിയ ബലദീ ആപ്പ് വഴിയോ ഏകീകൃത കംപ്ലയിന്റ്‌സ് സെന്ററില്‍ 940 ല്‍ ബന്ധപ്പെട്ടോ അറിയിക്കണമെന്ന് സ്വദേശികളോടും വിദേശികളോടും ജിദ്ദ നഗരസഭ ആവശ്യപ്പെട്ടു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വെള്ളിയാഴ്ച അബ്ശിര്‍ പ്രവര്‍ത്തിക്കില്ല

റിയാദ്- സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ സേവനങ്ങള്‍ക്കുള്ള പ്ലാറ്റ്‌ഫോമായ അബ്ശിര്‍ നവീകരണം കാരണം വെള്ളിയാഴ്ച പ്രവര്‍ത്തിക്കില്ല. വെള്ളിയാഴ്ച അര്‍ധരാത്രി 12 മുതല്‍ ഉച്ചക്ക് 12 വരെയാണ് അപ്‌ഡേറ്റുകള്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. റീ എന്‍ട്രി, ഇഖാമ പുതുക്കല്‍ തുടങ്ങിയ എല്ലാ സേവനങ്ങളും ഈ സമയത്ത് തടസ്സപ്പെടും. അതിനാല്‍ അത്തരം സേവനങ്ങള്‍ നേരത്തെ ചെയ്തുതീര്‍ക്കണമെന്ന് അബ്ശിര്‍ പ്ലാറ്റ്‌ഫോം ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ സർക്കാർ സ്കൂളുകളിൽ അടുത്ത വേനലവധി ജൂണ്‍ 26 മുതല്‍

ജിദ്ദ – സൗദിയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അടുത്ത വേനലവധിക്ക് ജൂണ്‍ 26 മുതല്‍ തുടക്കമാകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ അക്കാദമിക് കലണ്ടര്‍ വ്യക്തമാക്കുന്നു. വേനലവധിക്കു ശേഷം ഓഗസ്റ്റ് 12 ന് സൂപ്പര്‍വൈസര്‍മാര്‍ക്കും ഓഫീസ് ജീവനക്കാര്‍ക്കും ഡ്യൂട്ടി പുനരാരംഭിക്കും. ഓഗസ്റ്റ് 17 ന് അധ്യാപകര്‍ക്കും ഡ്യൂട്ടി പുനരാരംഭിക്കും. പുതിയ അധ്യയന വര്‍ഷത്തിന് ഓഗസ്റ്റ് 24 ന് തുടക്കമാകും.ഈ മാസം 11 ന് ആരംഭിച്ച ശരത്കാല അവധി പൂര്‍ത്തിയായി ഈ മാസം 17 ന് ആണ് സെക്കന്റ് സെമസ്റ്ററിന് തുടക്കമായത്. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

റിയാദ് മെട്രോയില്‍ ടിക്കറ്റ് നിരക്ക് നാലു റിയാല്‍ മുതൽ

● 30 ദിവസത്തെ ഉപയോഗത്തിനുള്ള ടിക്കറ്റിന് 140 റിയാല്‍● ടിക്കറ്റുകള്‍ ദര്‍ബ് ആപ്പും സ്റ്റേഷനുകളിലെ സ്മാര്‍ട്ട് വെന്‍ഡിംഗ് മെഷീനുകളും വഴി ലഭിക്കും റിയാദ് – തലസ്ഥാന നഗരിയുടെ മുഖച്ഛായ മാറ്റുന്ന റിയാദ് മെട്രോയില്‍ ടിക്കറ്റ് നിരക്ക് നാലു റിയാല്‍ മുതലാണെന്ന് ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. രണ്ടു മണിക്കൂര്‍ ഉപയോഗ കാലാവധിയുള്ള ടിക്കറ്റിന് നാലു റിയാലും മൂന്നു ദിവസം ഉപയോഗ കാലാവധിയുള്ള ടിക്കറ്റിന് 20 റിയാലും ഏഴു ദിവസം ഉപയോഗ കാലാവധിയുള്ള ടിക്കറ്റിന് 40 റിയാലുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഒരു […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

റിയാദ് മെട്രോ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു

റിയാദ്- സൗദി അറേബ്യ ആവേശത്തോടെ കാത്തിരുന്ന റിയാദ് മെട്രോ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു. ഏതാനും നിമിഷം മുമ്പാണ് മെട്രോ രാജാവ് ഉദ്ഘാടനം ചെയ്തത്. മെട്രോ ഇന്ന് ഉദ്ഘാടനം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ദ മലയാളം ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. റിയാദ് മെട്രോയുടെ പ്രവർത്തനങ്ങൾ വീഡിയോ വഴി കണ്ട ശേഷമാണ് സൽമാൻ രാജാവ് ഉദ്ഘാടനം നിർവഹിച്ചത്. സൽമാൻ രാജാവിന്റെ കീഴിലെ ഏറ്റവും വലിയ വികസന കുതിപ്പാണ് ഇതെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി അറേബ്യയുടെ സ്വപ്‌ന പദ്ധതിയായ നിയോമിലേക്ക് വിദേശ നിക്ഷേപകര്‍ ഒഴുകുന്നതായി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ഫാലിഹ്

റിയാദ് – സൗദി അറേബ്യയുടെ സ്വപ്‌ന പദ്ധതിയായ നിയോമിലേക്ക് വിദേശ നിക്ഷേപകര്‍ ഒഴുകുന്നതായി റിയാദില്‍ നടക്കുന്ന വേള്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കോണ്‍ഫറന്‍സില്‍ നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. ദീര്‍ഘകാല സമയക്രമത്തോടെയുള്ള, തലമുറകള്‍ക്കുള്ള നിക്ഷേപ പദ്ധതിയാണ് നിയോം. പദ്ധതിയില്‍ ക്രമാനുഗതമായി വിദേശ നിക്ഷേപം വര്‍ധിക്കും. രണ്ടു വര്‍ഷത്തേക്കുള്ള ഒരു നിക്ഷേപ അവസരമായി മാറുകയല്ല നിയോമിന്റെ ലക്ഷ്യം. രണ്ടോ മൂന്നോ അഞ്ചോ വര്‍ഷത്തേക്കുള്ള ഒരു വിദേശ നിക്ഷേപ പദ്ധതിയായി നിയോം മാറുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുവെങ്കില്‍ അത് അബദ്ധമാണ്. തലമുറകള്‍ക്കുള്ള […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മൂന്നാമതൊരു ദേശീയ വിമാന കമ്പനി കൂടി ആരംഭിക്കാന്‍ പദ്ധതി; ആസ്ഥാനം ദമാം

ജിദ്ദ – മൂന്നാമതൊരു ദേശീയ വിമാന കമ്പനി കൂടി ആരംഭിക്കാന്‍ സൗദി അറേബ്യക്ക് പദ്ധതി. അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റുമായി ബന്ധപ്പെട്ട് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യമുള്ളത്. കിഴക്കന്‍ പ്രവിശ്യയിലെ ദമാം ആസ്ഥാനമായാണ് പുതിയ ദേശീയ വിമാന കമ്പനി പ്രവര്‍ത്തിക്കുക. രണ്ടാമത്തെ ദേശീയ വിമാന കമ്പനിയായ റിയാദ് എയര്‍ അടുത്ത വര്‍ഷം സര്‍വീസുകള്‍ ആരംഭിക്കും. റിയാദ് ആസ്ഥാനമായാണ് പുതിയ കമ്പനി സര്‍വീസ് നടത്തുക. സര്‍വീസ് തുടങ്ങുന്നതിനു മുന്നോടിയായി നിരവധി വിമാനങ്ങള്‍ക്ക് റിയാദ് എയര്‍ കഴിഞ്ഞ മാസങ്ങളില്‍ ഓര്‍ഡറുകള്‍ നല്‍കിയിരുന്നു. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മഴക്കുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന നടത്താൻ സൽമാൻ രാജാവിന്റെ നിർദ്ദേശം

റിയാദ്- അടുത്ത വ്യാഴാഴ്ച മഴക്കുവേണ്ടി സൗദി അറേബ്യയിലുടനീളം പ്രത്യേക നമസ്കാരം നടത്താൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദ്ദേശിച്ചു. റോയൽ കോർട്ടാണ് രാജാവിന്റെ പ്രസ്താവന പുറത്തുവിട്ടത്. പ്രവാചകൻ മുഹമ്മദ് നബിയുടെ സുന്നത്തനുസരിച്ച്, മഴക്കുവേണ്ടിയുള്ള നമസ്‌കാരം നിർവഹിക്കാൻ തിരുഗേഹങ്ങളുടെ സേവകൻ നിർദ്ദേശിച്ചു. അടുത്ത വ്യാഴാഴ്ചയാണ് പ്രാർത്ഥന നിർവഹിക്കേണ്ടതെന്നും പ്രസ്താവനയിലുണ്ട്.

NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ

സ്വദേശിവത്കരണം ശക്തം; ഒമാനിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ കുറവ്

മസ്‌കത്ത്: ഒമാനിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ കുറവ്. ഈ വർഷം 1.2 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ബംഗ്ലാദേശി പൗരൻമാർ 9.8 ശതമാനവും ഇന്ത്യൻ പൗരൻമാർ 4.9 ശതമാനവും കുറഞ്ഞു. ഒമാനിലെ മൊത്തം പ്രവാസികളുടെ എണ്ണം 1,811,170 ആണ്. ബംഗ്ലാദേശി തൊഴിലാളികളിലാണ് ഏറ്റവും ഗണ്യമായ ഇടിവ് സംഭവിച്ചിട്ടുള്ളത്. 9.8 ശതമാനമാണ് ബംഗ്ലാദേശ് തൊഴിലാളികളുടെ കുറവ്. ഇന്ത്യൻ പൗരന്മാർ 4.9 ശതമാനവും കുറഞ്ഞു. മ്യാൻമർ, ടാൻസാനിയ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളിൽ വർധനയുണ്ട്. മ്യാൻമറിൽ നിന്നുള്ള പ്രവാസികൾ 55.4 ശതമാനം […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ദുബൈയിൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ

ദുബൈ: ദുബൈയിൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ചു. സത്‌വ ബസ് സ്റ്റേഷനിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്കുള്ള പുതിയ സർവീസും ഇതിൽ ഉൾപ്പെടും. റൂട്ട് 108 ആണ് ദുബൈ ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുക. വെള്ളി, ശനി, ഞായർ വാരാന്ത്യ അവധിദിവസങ്ങളിലും പൊതുഅവധി ദിവസങ്ങളിലും, പ്രത്യേക പരിപാടികളുള്ള ദിവസങ്ങളിലുമാണ് സത്വ സ്റ്റേഷനിൽ നിന്ന് ഗ്ലോബൽവില്ലേജിലേക്ക് ഈ റൂട്ടിൽ സർവീസുണ്ടാവുക. ഉച്ചക്ക് രണ്ട് മുതൽ രാത്രി ഒന്ന് വരെ ഓരോ മണിക്കൂറിലും ഇരുദിശയിലേക്കും ബസുണ്ടാകും. റൂട്ട് F63 എന്ന […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ബൈക്കുകള്‍ ഓടിക്കുന്നവര്‍ അഞ്ചു നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ്

ജിദ്ദ – സ്വന്തം സുരക്ഷയും ചുറ്റുമുള്ള മറ്റുള്ളവരുടെ സുരക്ഷയും കണക്കിലെടുത്ത് ബൈക്കുകള്‍ ഓടിക്കുന്നവര്‍ അഞ്ചു നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പട്ടു. സുരക്ഷാ മാനദണ്ഡങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായ ഹെല്‍മെറ്റ് ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നമ്പര്‍ പ്ലേറ്റ് യഥാസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. പ്രത്യേകം നിശ്ചയിച്ച ട്രാക്ക് ബൈക്ക് യാത്രികര്‍ പാലിക്കണം. മറ്റു ട്രാക്കുകള്‍ക്കിടയില്‍ പ്രവേശിക്കരുത്. പ്രത്യേകം നിര്‍ണയിച്ച വേഗപരിധിയും സുരക്ഷിത അകലവും പാലിക്കണമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

error: Content is protected !!