കുവൈറ്റില്‍ ഡ്രൈവിങ് ലൈസന്‍സ് ചട്ടങ്ങളില്‍ മാറ്റം; സ്വദേശികൾക്ക് 15 വര്‍ഷം കാലാവധി, പ്രവാസികള്‍ക്ക് മൂന്ന് വര്‍ഷം
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ പുതിയ ഭേദഗതികള്‍ നിലവില്‍ വുന്നു. കുവൈറ്റ് പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹാണ് ട്രാഫിക് നിയമത്തിന്റെ എക്‌സിക്യൂട്ടീവ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട മന്ത്രിതല പ്രമേയം നമ്പര്‍ 81/1976ലെ വ്യവസ്ഥകളില്‍ കാര്യമായ ഭേദഗതികള്‍ പ്രഖ്യാപിച്ചത്. ഈ തീരുമാനം കുവൈറ്റിലെ ഡ്രൈവിംഗ് ലൈസന്‍സുകളുടെയും വാഹന പരിശോധനകളുടെയും നിയന്ത്രണ ചട്ടക്കൂടില്‍ കാതലമായ മാറ്റങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വകാര്യ ഡ്രൈവിംഗ് ലൈസന്‍സ് പരമാവധി ഏഴ് യാത്രക്കാരെ കയറ്റുന്ന സ്വകാര്യ […]