സൗദിയിൽ ഈ വർഷം പിടികൂടിയത് ഒരു കോടിയോളം വ്യാജ ഉൽപ്പന്നങ്ങൾ; 80 ലക്ഷം റിയാൽ പിഴ ചുമത്തി
റിയാദ്: ഈ വര്‍ഷം മൂന്നാം പാദത്തില്‍ സൗദി അധികൃതര്‍ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ ഒരു കോടിയോളം വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാണിജ്യ തട്ടിപ്പുകളെക്കുറിച്ചുള്ള 1,59,000 റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ അന്വേഷണ സംഘം പരിശോധിച്ചത്. ഇതിനുപുറമെ, 447 വാണിജ്യ വഞ്ചന കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായും സൗദി വാണിജ്യ മന്ത്രാലയം ത്രൈമാസ ബുള്ളറ്റിനില്‍ പറഞ്ഞു. രാജ്യത്തിന്റെ വാണിജ്യ രംഗത്തെ അഴിമതി […]