അബുദാബി- ദുബായ് യാത്രയ്ക്ക് 57 മിനുട്ട് മാത്രം; യാത്രാ സമയം വെളിപ്പെടുത്തി ഇത്തിഹാദ് റെയില്‍
അബുദാബി: യുഎഇയിലുടനീളമുള്ള പാസഞ്ചര്‍ ട്രെയിനുകളുടെ യാത്രാ സമയം വെളിപ്പെടുത്തി ഇത്തിഹാദ് റെയില്‍. കനത്ത ട്രാഫിക്കിനിടയിലൂടെ അബുദാബിയില്‍ നിന്ന് ദുബായിലേക്കുള്ള യാത്ര സാധാരണ രണ്ട് മണിക്കൂര്‍ എടുക്കുമെങ്കില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ചുപായുന്ന ഇത്തിഹാദ് പാസഞ്ചര്‍ ട്രെയിനില്‍ ഈ ദൂരം പിന്നിടാന്‍ വേണ്ടത് വെറും 57 മിനുട്ട്. ഉടന്‍ സര്‍വീസ് ആരംഭിക്കാനിരിക്കുന്ന ഇത്തിഹാദ് റെയില്‍ ഇതിന്റെ മുന്നോടിയായി യുഎഇയിലെ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രാ സമയങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. അബുദാബിയില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെയുള്ള അല്‍ റുവൈസിലേക്ക് യാത്ര […]