GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും ഗൂഗിള്‍ ക്ലൗഡും ചേര്‍ന്ന് പുതിയ ആഗോള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രം

റിയാദ് – പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും ഗൂഗിള്‍ ക്ലൗഡും ചേര്‍ന്ന് കിഴക്കന്‍ പ്രവിശ്യയിലെ ദമാമിനു സമീപം പുതിയ ആഗോള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രം സ്ഥാപിക്കുന്നു. ഇതിനുള്ള കരാറില്‍ റിയാദില്‍ എട്ടാമത് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് സമ്മേളനത്തിനിടെ പി.ഐ.എഫും ഗൂഗിള്‍ ക്ലൗഡും ഒപ്പുവെച്ചു. സൗദി, അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്ലിക്കേഷനുകള്‍ക്കുള്ള ആദ്യ ലക്ഷ്യസ്ഥാനം എന്ന നിലയിലും ഒരു ആഗോള കേന്ദ്രമെന്ന നിലയിലും സൗദി അറേബ്യയുടെ സ്ഥാനം ഉറപ്പിക്കാന്‍ പുതിയ സെന്റര്‍ സഹായിക്കും.



കമ്മ്യൂണിക്കേഷന്‍സ്, ഐ.ടി മേഖലയില്‍ 50 ശതമാനം വളര്‍ച്ച കൈവരിക്കുക എന്ന സൗദി അറേബ്യയുടെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ക്കനുസൃതമായി, ദശലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും പ്രയോജനപ്പെടുന്ന നിര്‍മിതബുദ്ധി, ഡിജിറ്റല്‍ സ്‌കില്‍ പ്രോഗ്രാമുകള്‍ എന്നിവയിലൂടെ തൊഴില്‍ വിപണിയില്‍ സൗദി പ്രതിഭകളുടെ ശേഷികള്‍ വകസിപ്പിക്കല്‍ പി.ഐ.എഫും ഗൂഗിള്‍ ക്ലൗഡും തമ്മിലുള്ള പങ്കാളിത്തത്തില്‍ ഉള്‍പ്പെടുന്നു.

മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ ക്ലൗഡിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് വിവിധ മേഖലകളിലെ വളര്‍ച്ചയെ പിന്തുണക്കാനും ആപ്ലിക്കേഷനുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകളും വികസിപ്പിക്കാനുള്ള ശേഷി വര്‍ധിപ്പിക്കാനും സാധിക്കും. പ്രാദേശിക തലത്തില്‍ വേഗത്തിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്ലിക്കേഷനുകളുടെയും ഡാറ്റാ സേവനങ്ങളുടെയും മികച്ച നിലവാരത്തിലുള്ള നേട്ടങ്ങള്‍ കമ്പനികള്‍ക്കും അവരുടെ ഉപഭോക്താക്കള്‍ക്കും പ്രയോജനപ്പെടുത്താനും പദ്ധതി വഴിയൊരുക്കും. പദ്ധതിയുടെ ഭാഗമായ ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള പശ്ചാത്തല സൗകര്യങ്ങളില്‍ ഏറ്റവും പുതിയ ടി.പി.യു, ജി.പി.യു ആക്‌സിലറേറ്ററുകള്‍ എന്നിവയും ഗൂഗിള്‍ ക്ലൗഡിന്റെ പ്രത്യേക വികസന പ്ലാറ്റ്‌ഫോം ആയ വെര്‍ടെക്‌സ് എ.ഐയും ഉള്‍പ്പെടും. ഇത് ജനറേറ്റീവ് എ.ഐ ആപ്ലിക്കേഷനുകള്‍ നിര്‍മിക്കാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കും.

മൂന്നു ഭൂഖണ്ഡങ്ങള്‍ക്കിടയിലെ തന്ത്രപ്രധാനമായ രാജ്യത്തിന്റെ സ്ഥാനം, നൂതനമായ അടിസ്ഥാന സൗകര്യങ്ങള്‍, മിഡില്‍ ഈസ്റ്റില്‍ അതിവേഗം വളരുന്ന വിപണികളോടുള്ള സാമീപ്യം എന്നിവ പ്രയോജനപ്പെടുത്താന്‍ നിക്ഷേപകര്‍ക്ക് സാധിക്കുമെന്നതിനാല്‍ വന്‍കിട സാങ്കേതിക പദ്ധതികള്‍ക്കുള്ള സൗദി അറേബ്യയുടെ ആകര്‍ഷണീയത ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നു. കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെന്ററിനെ പോഷിപ്പിക്കാന്‍ താങ്ങാവുന്ന നിരക്കിലുള്ള പുനരുപയോഗ ഊര്‍ജവും രാജ്യത്ത് ലഭ്യമാണ്.

സൗദിയില്‍ ഗൂഗിള്‍ ക്ലൗഡിന്റെ പുതിയ എ.ഐ സെന്ററിനെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഗവര്‍ണര്‍ യാസിര്‍ അല്‍റുമയ്യാന്‍ പറഞ്ഞു. മാനുഷികവും സാങ്കേതികവുമായ മൂലധനത്തില്‍ നിക്ഷേപിക്കുന്നതിലൂടെയും, സുസ്ഥിരവും നൂതനവുമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തെ പിന്തുണക്കാന്‍ അഡ്വാന്‍സ്ഡ് ഉപകരണങ്ങള്‍ ഉപയോഗിച്ച് ആയിരക്കണക്കിന് ആളുകളുടെ ശേഷികള്‍ മെച്ചപ്പെടുത്തുന്നതിലൂടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൗഹൃദ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതില്‍ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പങ്ക് ഈ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നു. ആഗോള സാങ്കേതിക പങ്കാളികളുടെ പ്രധാന കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന്റെ സ്ഥാനം ഈ പങ്കാളിത്തം എടുത്തുകാണിക്കുന്നു. ഈ പങ്കാളിത്തത്തെ സേവിക്കുന്ന നിലയില്‍ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഈ മേഖലയിലെ വൈദഗ്ധ്യവും ദീര്‍ഘകാല നിക്ഷേപവും ഉപയോഗിക്കുമെന്നും യാസിര്‍ അല്‍റുമയ്യാന്‍ പറഞ്ഞു.

സൗദി അറേബ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ലോകം എന്നിവിടങ്ങളില്‍ ആരോഗ്യ പരിചരണം, വാണിജ്യ, സാമ്പത്തിക സേവനങ്ങള്‍ മുതലായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി പ്രാദേശിക ഭാഷയില്‍ നിര്‍മിതബുദ്ധി പരിഹാരങ്ങള്‍ സ്വീകരിക്കുന്നത് സൗദി അറേബ്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം ത്വരിതപ്പെടുത്തുമെന്ന് ആല്‍ഫബൈറ്റിന്റെയും ഗൂഗിളിന്റെയും പ്രസിഡന്റും ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറുമായ റൂത്ത് പൊരാറ്റ് പറഞ്ഞു. സൗദിയിലെ നൂതന സാങ്കേതിക സംവിധാനത്തിന്റെ ചട്ടക്കൂടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!