GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ജൂനിയര്‍ ട്രാന്‍സ്‌ലേറ്ററുടെയും ക്ലര്‍ക്കിന്റെയും ഒഴിവിലേക്ക് റിയാദ് ഇന്ത്യന്‍ എംബസി അപേക്ഷ ക്ഷണിച്ചു

റിയാദ്: ജൂനിയര്‍ ട്രാന്‍സ്‌ലേറ്ററുടെയും ക്ലര്‍ക്കിന്റെയും ഒഴിവിലേക്ക് റിയാദ് ഇന്ത്യന്‍ എംബസി അപേക്ഷ ക്ഷണിച്ചു. സാധുവായ ഇഖാമയുള്ള സൗദിയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബാച്ചിലേഴ്‌സ് ബിരുദമാണ് ക്ലര്‍ക്ക് തസ്തികയിലേക്ക് ആവശ്യമായ അടിസ്ഥാന യോഗ്യത. കമ്പ്യൂട്ടറില്‍ പ്രായോഗിക പരിജ്ഞാനം, ഇംഗ്ലീഷില്‍ എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യം, അറബി ഭാഷയില്‍ പ്രവര്‍ത്തന പരിജ്ഞാനം എന്നീ യോഗ്യതകളും വേണം.



2024 ഒക്ടോബര്‍ ഒന്നിന് 35 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ടൈപ്പിങ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും സെലക്ഷന്‍. പ്രാഥമിക ശമ്പളം 4,000 സൗദി റിയാല്‍. യോഗ്യതാസര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം എംബസി വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. നവംബര്‍ 12നുള്ളില്‍ അപേക്ഷിക്കണം.
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് നിര്‍ബന്ധിത ഇംഗ്ലീഷ് ഭാഷാ വിഷയത്തോടു കൂടിയ അറബി ഭാഷയിലുള്ള ബാച്ചിലേഴ്‌സ് ബിരുദമാണ് ജൂനിയര്‍ ട്രാന്‍സ്‌ലേറ്റര്‍ക്ക് ആവശ്യമായ അടിസ്ഥാന യോഗ്യത. അറബിയില്‍ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും വിവര്‍ത്തനം ചെയ്യാനുള്ള കഴിവ്, കമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ പ്രാവീണ്യം, ഇംഗ്ലീഷ്, അറബി ഭാഷകളില്‍ എഴുതാനും സംസാരിക്കാനുള്ള കഴിവ് എന്നിവയും ഉണ്ടായിരിക്കണം. ഇംഗ്ലീഷ് അറബിക് വിവര്‍ത്തകന്‍ എന്ന നിലയിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. എക്‌സ്പീര്യന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഔദ്യോഗിക പ്രതിനിധികള്‍ക്കൊപ്പം ദ്വിഭാഷിയായി പ്രവര്‍ത്തിക്കേണ്ടി വരും. 2024 ഒക്ടോബര്‍ ഒന്നിന് 45 വയസ്സില്‍ താഴെയായിരിക്കണമെന്നതാണ് പ്രായപരിധി. എഴുത്തുപരീക്ഷയുടെയും ടൈപ്പിങ് ടെസ്റ്റിന്റെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷന്‍.

പ്രാഥമിക ശമ്പളം 7,200 സൗദി റിയാല്‍. യോഗ്യതാസര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഓണ്‍ലൈനിലാണ് അപേക്ഷിക്കേണ്ടത്. നവംബര്‍ 10നുള്ളില്‍ അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷ ലിങ്കും വിശദവിവരങ്ങളും എംബസി വെബ്‌സൈറ്റില്‍ www.eoiriyadh.gov.in ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!