GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ശനിയാഴ്ച വരെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത

ജിദ്ദ- ഇന്ന് (ചൊവ്വാഴ്‌ച) മുതൽ അടുത്ത ശനിയാഴ്ച വരെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. മക്ക, ജിദ്ദ, ബഹ്‌റ എന്നിവടങ്ങളിൽ കനത്ത മഴക്കൊപ്പം കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകും. ജുമും, അൽ-കാമിൽ, ഖുലൈസ്, റാബിഗ്, തുറാബ, റാനിയ, അൽ-മുവൈഹ്, ഖുൻഫുദ, അൽ-ലൈത്ത്, താഇഫ് തുടങ്ങിയ സ്ഥലങ്ങളിലും മഴക്കും കാറ്റിനും സാധ്യതയുണ്ട്.



കാലാവസ്ഥാ വകുപ്പിൻ്റെ പ്രസ്താവന പ്രകാരം മദീന മേഖലയിലും അൽ-ബഹ, അബഹ, ഖമീസ് മുഷൈത് മേഖലകളിൽ നാളെ മുതൽ വെള്ളിയാഴ്ച വരെ മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ട്.

ബീഷ, സബയ, ദമ്മാദ്, അബു ആരിഷ്, അഹദ് അൽ മസരിഹ, ഫറസൻ, അൽ റീത്ത്, ഹറൂബ്, അൽ ദയേർ, ഫീഫ, അൽ അരിദ, അൽ ഹാർത്ത്, സാംത, തുവൽ, അൽ ഖോബ എന്നിവയുൾപ്പെടെ ജിസാൻ മേഖലയിലും കനത്ത മഴക്ക് സാധ്യതയുണ്ട്. വടക്കൻ അതിർത്തി മേഖല, കിഴക്കൻ മേഖല, റിയാദ് മേഖല, ഖസിം മേഖല എന്നീ ഗവർണറേറ്റുകളെ നാളെ മുതൽ വെള്ളിയാഴ്ച വരെ കനത്ത മഴ ബാധിക്കുമെന്നും നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!