തായിഫ്: കനത്ത മഴയെ തുടർന്ന് വെള്ളം കയറിയതിനെ തുടർന്ന് തായിഫിൽ നിരവധി കാറുകൾ വെള്ളത്തിൽ മുങ്ങി. ഇന്നലെ വൈകീട്ട് നഗരത്തിൽ ശക്തമായ മഴയാണ് പെയ്തത്.
കാറുകൾ വെള്ളത്തിൽ മുങ്ങിയതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അടുത്ത ചൊവ്വാഴ്ച വരെ സൗദിയിലെ ഭൂരിഭാഗം പ്രവിശ്യകളിലും ഇടിമിന്നലിന്റെ അകമ്പടിയോടെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.