ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്

ജിദ്ദ: സൗദിയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥ മാറുന്നതിന്റെ ഭാഗമായി ശനിയാഴ്ചവരെ സൗദിയുടെ മിക്കയിടങ്ങളിലും മഴയെത്തും. മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

ഇന്ന് മുതൽ ശനിയാഴ്ചവരെയാണ് രാജ്യത്തിൻറെ മിക്കയിടങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയും കാറ്റുമെത്തുക. മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ, നജ്‌റാൻ, ബാഹ, അസീർ, ജിസാൻ, മദീന, ഖസീം, ഹാഇൽ തുടങ്ങിയ പ്രവിശ്യകളിൽ ഇത് ഏറിയും കുറഞ്ഞും എത്തും. മക്കയിലെ ത്വാഇഫ് മുതൽ അൽബഹ വരെ നീളുന്ന മേഖലയിൽ ഇടത്തരം മുതൽ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്.

മഴ തുടരുന്നതിനാൽ നദികളിലും, വെള്ളച്ചാട്ടങ്ങളിലും നീരൊഴുക്ക് വർദ്ധിക്കാനിടയുള്ള സ്ഥലങ്ങളിലേക്കും പോകരുത്. മഴ കനക്കുന്നതോടെ റോഡുകളിൽ തിരക്കേറാനും സാധ്യതയുണ്ട്. ഇതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. സമുദ്ര താപനില ഉയരുന്നതാണ് മഴ വർധിക്കാൻ കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!