റിയാദ് – തലസ്ഥാന നഗരിയിലെ ബത്ഹയില്‍ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി കഴിഞ്ഞ ദിവസം ശക്തമായ വാഹന പരിശോധന നടത്തി. ടാക്‌സികള്‍ അടക്കം പാസഞ്ചര്‍ സര്‍വീസ് നടത്തുന്ന വാഹനങ്ങളും ചരക്ക് വാഹനങ്ങളും പരിശോധിച്ചതില്‍ 392 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ടാക്‌സികളും ബസുകളും ചരക്ക് വാഹനങ്ങളും അടക്കം ആകെ 402 വാഹനങ്ങളാണ് പരിശോധിച്ചത്.
നിയമ വിരുദ്ധ പ്രവണതകള്‍ ഇല്ലാതാക്കാനും സുരക്ഷാ വ്യവസ്ഥകള്‍ക്കും ഏറ്റവും മികച്ച മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി ഗുണഭോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നത് ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് വ്യത്യസ്ത നഗരങ്ങളിലും പ്രവിശ്യകളിലും ഫീല്‍ഡ് പരിശോധനകള്‍ തുടരുന്നതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പറഞ്ഞു.