മസ്കത്ത്: ഒമാനിൽ ആദ്യമായി സ്വകാര്യമേഖലയുമായി സഹകരിച്ച് ട്രാൻസ്‌പോർട്ട് ബസ് സ്‌റ്റേഷൻ നിർമിക്കുന്നു. ഗതാഗത വാർത്താ വിനിമയ, വിവരസാങ്കേതിക മന്ത്രിയുടെ സാന്നിധ്യത്തിൽ നാളെ പദ്ധതിയുടെ നിക്ഷേപ കരാറിൽ ഒപ്പിടും. നിസ്‌വയിലാണ് സഹകരണമേഖലയിലെ ആദ്യ ബസ് സ്റ്റേഷൻ വരുന്നത്. മവാസലാത്തുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പരസ്യ പബ്ലിസിറ്റി മേഖലയിൽ ദാഖിലിയ ഗവർണറേറ്റും കരാറിൽ ഒപ്പിടും.
11, 412 ചതുരശ്ര മീറ്റർ വ്യാപിച്ചുകിടക്കുന്നതാണ് നിസ്‌വയിലെ ബസ് സ്റ്റേഷൻ. സിറ്റി – ഇൻർ സിറ്റി ട്രാൻസ്‌പോർട്ട് ബസുകൾക്കുള്ള ബസ് സ്റ്റേഷൻ, പാസഞ്ചർ വെയിറ്റിംഗ് സറ്റേഷൻ, ടാക്‌സി പാർക്കിംഗ്, പബ്ലിക് പാർക്കിംഗ്, ഗവർണറേറ്റിലെ ജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വിവിധ വാണിജ്യ പ്രവർത്തനങ്ങൾ എന്നിവ പദ്ധതിതയിൽ ഉൾപ്പെടും.