ദമ്മാം: സൗദിയിൽ പണപ്പെരുപ്പത്തിൽ നേരിയ വർധനവ്. സെപ്തംബറിലവസാനിച്ച സാമ്പത്തികവലോകന റിപ്പോർട്ടിലാണ് വർധനവ് രേഖപ്പെടുത്തിയത്. 1.7 ശതമാനമായാണ് പണപ്പെരുപ്പം ഉയർന്നത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അഥവ ഗസ്റ്റാറ്റാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. ഭവന വാടക, വെള്ളം, വൈദ്യുതി, പാചക ഇന്ധനം എന്നിവയിലുണ്ടായ വർധനവാണ് പണപ്പെരുപ്പത്തിന് ഇടയാക്കിയത്.
ആഗസ്തിൽ 1.6 ശതമാനമായിരുന്നിടത്താണ് നേരിയ വർധനവുണ്ടായത്. സെപ്തംബറിൽ ഭവന വാടക 11.2 ശതമാനം വർധനവ് രേഖപ്പെടുത്തി. ഒപ്പം വെള്ളം, വൈദ്യുതി, പാചക ഇന്ധനം എന്നിവയുടെ വിലയിൽ 9.3 ശതമാനത്തിന്റെ വർധനവും അനുഭവപ്പെട്ടു. ഇതാണ് പണപ്പെരുപ്പം ഉയരുന്നതിന് ഇടയാക്കിയത്.
ഭക്ഷണ പാനീയങ്ങൾ, പച്ചക്കറികൾ, ഹോട്ടൽ വിദ്യഭ്യാസ മേഖലയിലെ സേവനങ്ങൾ എന്നിവക്ക് വില ഉയർന്നു. എന്നാൽ വാഹനങ്ങളുടെ വിൽപ്പനയിൽ കുറവ് വന്നത് ഗതാഗത മേഖലയിൽ വില കുറയുന്നതിന് ഇടയാക്കിയതായും റിപ്പോർട്ട് പറയുന്നു.