ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യുഎഇ പൊതുമാപ്പ് ഇനി രണ്ടാഴ്ച കൂടി മാത്രം; ഇതിനകം ഉപയോഗപ്പെടുത്തിയത് പതിനായിരക്കണക്കിന് പ്രവാസികള്‍

ദുബായ്: രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് അവരുടെ താമസം ക്രമവല്‍ക്കരിക്കുകയോ പിഴ അടക്കാതെ രാജ്യം വിടുകയോ ചെയ്യുന്നതിനായി യുഎഇ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് പദ്ധതി അവസാനിക്കാന്‍ ഇനി രണ്ടാഴ്ച മാത്രം. ഒക്ടോബര്‍ 31ന് അവസാനിക്കുന്ന പൊതുമാപ്പിന്‍റെ കാലാവധി നീട്ടില്ലെന്ന് യുഎഇ അധികൃതര്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
സെപ്തംബര്‍ 1 ന് ആരംഭിച്ച പൊതുമാപ്പ് ഇതിനകം പതിനായിരക്കണക്കിന് ആളുകള്‍ പ്രയോജനപ്പെടുത്തിയതായി യുഎഇ അധികൃതര്‍ അറിയിച്ചു. കൂടുതല്‍ പേരും തങ്ങളുടെ വിസ സ്റ്റാറ്റസ് ക്രമപ്പെടുത്തി രാജ്യത്ത് തുടരുകയാണ് ചെയ്തത്. കുറച്ചു പേര്‍ മാത്രമാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്തി പിഴകളൊന്നുമില്ലാതെ രാജ്യം വിട്ടത്. കാലഹരണപ്പെട്ടതോ റദ്ദാക്കിയതോ ആയ വിസകളില്‍ യുഎഇയില്‍ താമസിക്കുന്ന ആളുകള്‍ക്ക് അവരുടെ വിസ സ്റ്റാറ്റസ് ശരിയാക്കാന്‍ അഭ്യര്‍ത്ഥിക്കാനോ അല്ലെങ്കില്‍ എക്‌സിറ്റ് പെര്‍മിറ്റില്‍ യുഎഇ വിടാനോ കഴിയുന്ന ഒരു ഗ്രേസ് പിരീഡാണ് പൊതുമാപ്പ്.

ഈ വര്‍ഷം ഓഗസ്റ്റില്‍ ഐസിപി പ്രഖ്യാപിച്ച് സെപ്തംബര്‍ 1 മുതല്‍ നടപ്പിലാക്കിയ പൊതുമാപ്പിന്‍റെ കാലാവധി രണ്ട് മാസമാണ്. അതില്‍ ഒന്നര മാസം ഇതിനകം പിന്നിട്ടു കഴിഞ്ഞു. ബാക്കിയുള്ള രണ്ടാഴ്ച പരമാവധി ഉപയോഗപ്പെടുത്താന്‍ നിയമലംഘകരായ പ്രവാസികളോട് ഐസിപി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി , സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) അഭ്യര്‍ഥിച്ചു.

യുഎഇയിലെ ആളുകള്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ പ്രോത്സാഹനം നല്‍കുന്നതിനായി നിരവധി അധിക ഇളവുകള്‍ ഈ കാലയളവിനുള്ളില്‍ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. ഒരു കുടുംബത്തിന്‍റെ നാഥന്‍ താമസ നിയമങ്ങള്‍ ലംഘിക്കുകയാണെങ്കില്‍, അവര്‍ക്ക് അവരുടെ മക്കളുടെ റസിഡന്‍സി ജോലിയുള്ള മാതാവിന് കൈമാറാന്‍ കഴിയുമെന്നതാണ് ഇളവുകളിലൊന്ന്. കുടുംബനാഥന്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി കുടുംബത്തോടൊപ്പം രാജ്യം വിടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പൊതുമാപ്പ് ഗ്രേസ് കാലയളവില്‍ പിഴയോ ഫീസോ ഇല്ലാതെ മുഴുവന്‍ കുടുംബത്തിനും പുറപ്പെടാന്‍ അനുവദിക്കുന്ന എക്‌സിറ്റ് പെര്‍മിറ്റിന് അപേക്ഷിക്കണമെന്നും ഐസിപി സ്ഥിരീകരിച്ചു. അതേസമയം, പിതാവ് രാജ്യം വിടാനും മക്കള്‍ രാജ്യത്ത് തുടരാനുമാണ് ആഗ്രഹിക്കുന്നതെങ്കില്‍ അമ്മയുടെ കീഴിലേക്ക് മക്കളുടെ റെസിഡന്‍സി മാറ്റാം.
വോളന്റിയറായി പ്രവർത്തിച്ചാൽ യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കാം

പൊതുമാപ്പ് പ്രഖ്യാപിക്കുന്ന സമയത്ത്, തങ്ങളുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് ശരിയാക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് വ്യത്യസ്ത തരം ഫീസുകള്‍ ഒഴിവാക്കി നല്‍കിയതായും രാജ്യം വിടാന്‍ തിരഞ്ഞെടുക്കുന്ന ആളുകള്‍ക്ക് യുഎഇയിലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തില്ലെന്നും ഐസിപി വ്യക്തമാക്കിയിരുന്നു. നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നതിന്‍റെ ഫലമായുണ്ടാകുന്ന അഡ്മിനിസ്‌ട്രേറ്റീവ് പിഴകള്‍, എസ്റ്റാബ്ലിഷ്‌മെന്‍റ് കാര്‍ഡ് പിഴകള്‍, തിരിച്ചറിയല്‍ കാര്‍ഡ് പിഴ, തൊഴില്‍ കരാര്‍ നല്‍കാത്തതിന്‍റെ പിഴ, തൊഴില്‍ കരാര്‍ പുതുക്കാത്തതിന്‍റെ പിഴ, ആരോഗ്യ ഇന്‍ഷുറന്‍സ് ലേറ്റ് ഫീസ് എന്നിവയാണ് ഒഴിവാക്കി നല്‍കിയിരിക്കുന്നത്.

പൊതുമാപ്പ് അപേക്ഷിക്കുന്നവരുടെ പാസ്പോര്‍ട്ടിന് ആറുമാസത്തെ സാധുത വേണമെന്ന നിബന്ധയില്‍ ഇളവു വരുത്തി അത് ഒരു മാസമാക്കി കുറച്ചതായിരുന്നു മറ്റൊരു ഇളവ്. നേരത്തേ ആറ് മാസത്തില്‍ താഴെ കാലാവധിയുള്ള പാസ്പോര്‍ട്ടുള്ള നിയമലംഘകര്‍ പൊതുമാപ്പിന് അപേക്ഷിക്കുന്നതിന് മുമ്പ് ആദ്യം പാസ്പോര്‍ട്ട് പുതുക്കേണ്ടിയിരുന്നു.

ഇനിയും പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍,താഴെ പറയുന്ന ചാനലുകളിലൂടെ അധികൃതരെ ബന്ധപ്പെടാം:
ഐസിപി കോള്‍ സെന്‍റര്‍ – 600 522222
തത്സമയ ചാറ്റ് – icp.gov.ae
ആമിര്‍ കോള്‍ സെന്റര്‍ (ദുബായ്) – 800 5111
തൊഴില്‍ മന്ത്രാലയം കോള്‍ സെന്‍റര്‍ – 600590000
ഐസിപി, ദുബായിലെ ജിഡിആര്‍എഫ്എ എന്നിവയുടെ ഏതെങ്കിലും സോഷ്യല്‍ മീഡിയ ചാനലുകള്‍.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!