റിയാദ് – കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറന്നു. മൂന്നാം നമ്പര്‍ ടെര്‍മിനലിലെ ആഗമന ഏരിയയിലാണ് പുതിയ ഡ്യൂട്ടി ഫ്രീ ഷോപ്പ് ആരംഭിച്ചിരിക്കുന്നത്. സൗദിയില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഗമന ഏരിയയില്‍ തുറക്കുന്ന ആദ്യത്തെ ഡ്യൂട്ടി ഫ്രീ ഷോപ്പ് ആണിത്. റിയാദിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് സവിശേഷ സേവനങ്ങള്‍ നല്കാന് ലക്ഷ്യമിട്ടാണ് പുതിയ ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറന്നിരിക്കുന്നത്. ഇത് യാത്രാനുഭവം മെച്ചപ്പെടുത്തുകയും റിയാദില്‍ വിമാനമിറങ്ങിയ ഉടന്‍ ഷോപ്പിംഗ് നടത്താന്‍ അവസരമൊരുക്കുകയും ചെയ്യും.
റിയാദ് വിമാനത്താവളത്തില്‍ പുതിയ ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറന്നു
