ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

അരളിച്ചെടിയുടെ (ഒലിയാൻഡർ) കൃഷി, വ്യാപാരം എന്നിവ നിരോധിച്ചതായി അബുദാബി അധികൃതർ

അബുദാബി: അരളിച്ചെടിയുടെ (ഒലിയാൻഡർ) കൃഷി, വ്യാപാരം എന്നിവ നിരോധിച്ചതായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അധികൃതർ അറിയിച്ചു. പാറക്കെട്ടുകൾ നിറഞ്ഞ താഴ് വരകളിലും റോഡരികിലുമാണ് ഇവ പൊതുവെ കാണപ്പെടുന്നത്. ചെടിയുടെ ഇല, പൂവ്, വിത്ത് എന്നിവയുൾപ്പെടെ എല്ലാഭാഗങ്ങളിലും വിഷാംശമുണ്ട്. ഇവ ചെറിയ അളവിൽപ്പോലും ശരീരത്തിലെത്തുന്നത് അപകടകരമാണ്. ശരീരത്തിലെത്തിയാൽ ഛർദി, വയറിളക്കം, അസാധാരണമായ ഹൃദയമിടിപ്പ് എന്നിവയുണ്ടാക്കും. ചില സാഹചര്യങ്ങളിൽ മരണംവരെ സംഭവിച്ചേക്കാം.

അരളിപ്പൂക്കൾ കഴിക്കുന്നത് വിഷബാധയ്ക്ക് കാരണമാകുന്നതിനാലാണ് നടപടി. നിലവിൽ ഈ ചെടികൾ വളർത്തുന്നവർ അവ നശിപ്പിക്കണം. നമുക്ക് അപരിചിതമായ ചെടികളും പൂക്കളും തൊടരുതെന്നും അബദ്ധവശാൽ അപകടമുണ്ടായാൽ പോയ്സൺ ആൻഡ് ഡ്രഗ് ഇൻഫർമേഷൻ സർവീസസിന്റെ (പി.ഡി.ഐ.എസ്.) ഹോട്ട്‌ലൈനുമായി (800424) ബന്ധപ്പെടണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വിഷസസ്യങ്ങൾ കണ്ടാൽ ജാഗ്രത പാലിക്കണമെന്ന് അഡാഫ്സയിലെ റെഗുലേറ്ററി ആൻഡ് അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മൗസ സുഹൈൽ അൽ മുഹൈരി പറഞ്ഞു.

അഡാഫ്സയുമായി സഹകരിച്ച് പൊതുയിടങ്ങളിൽനിന്ന് അരളിച്ചെടികൾ നീക്കംചെയ്യുമെന്ന് മുനിസിപ്പാലിറ്റി ഗതാഗതവകുപ്പിലെ ഓപ്പറേഷൻസ് അഫയേഴ്സ് ഡയറക്ടർ ജനറൽ ഡോ. സലേം അൽ കഅബി വ്യക്തമാക്കി.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!