ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

കുവൈറ്റില്‍ ഡ്രൈവിങ് ലൈസന്‍സ് ചട്ടങ്ങളില്‍ മാറ്റം; സ്വദേശികൾക്ക് 15 വര്‍ഷം കാലാവധി, പ്രവാസികള്‍ക്ക് മൂന്ന് വര്‍ഷം

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ പുതിയ ഭേദഗതികള്‍ നിലവില്‍ വുന്നു. കുവൈറ്റ് പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹാണ് ട്രാഫിക് നിയമത്തിന്റെ എക്‌സിക്യൂട്ടീവ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട മന്ത്രിതല പ്രമേയം നമ്പര്‍ 81/1976ലെ വ്യവസ്ഥകളില്‍ കാര്യമായ ഭേദഗതികള്‍ പ്രഖ്യാപിച്ചത്. ഈ തീരുമാനം കുവൈറ്റിലെ ഡ്രൈവിംഗ് ലൈസന്‍സുകളുടെയും വാഹന പരിശോധനകളുടെയും നിയന്ത്രണ ചട്ടക്കൂടില്‍ കാതലമായ മാറ്റങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്വകാര്യ ഡ്രൈവിംഗ് ലൈസന്‍സ്

പരമാവധി ഏഴ് യാത്രക്കാരെ കയറ്റുന്ന സ്വകാര്യ കാറുകള്‍, രണ്ട് ടണ്‍ വരെ ലോഡ് കപ്പാസിറ്റിയുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍, ടാക്സികള്‍ എന്നിവ ഓടിക്കാനുള്ള സ്വകാര്യ ഡ്രൈവിംഗ് ലൈസന്‍സ്, കുവൈറ്റികള്‍ക്കും ജിസിസി പൗരന്മാര്‍ക്കും 15 വര്‍ഷത്തേക്ക് സാധുതയുള്ളതായിരിക്കും. കുവൈറ്റ് പൗരന്‍മാര്‍ അല്ലാത്തവര്‍ക്ക്, മൂന്ന് വര്‍ഷമായിരിക്കും ലൈസന്‍സിന്റെ സാധുത. അതേസമയം ഗോത്രവര്‍ഗ വിഭാഗമായ ബദവികള്‍ക്ക് ലൈസന്‍സ് കാലാവധി അവരുടെ സുരക്ഷാ കാര്‍ഡിന്റെ സാധുതയെ ആശ്രയിച്ചിരിക്കും.

ജനറല്‍ ഡ്രൈവിംഗ് ലൈസന്‍സ് കാറ്റഗറി എ, ബി

25-ലധികം യാത്രക്കാരുള്ള പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍, പൊതുഗതാഗത വാഹനങ്ങള്‍, ഗതാഗത വാഹനങ്ങള്‍, ലോക്കോമോട്ടീവുകള്‍, ട്രെയിലറുകള്‍, സെമി ട്രെയിലറുകള്‍, എട്ട് ടണ്ണില്‍ കൂടുതലുള്ള വാഹനങ്ങള്‍ തുടങ്ങിയവ ഓടിക്കുന്നവര്‍ക്കുള്ളതാണ് കാറ്റഗതി എ ലൈസന്‍സുകള്‍. കുവൈറ്റ് പൗരന്‍മാര്‍ക്കും ജിസിസി പൗരന്മാര്‍ക്കും 10 വര്‍ഷത്തേക്കായിരിക്കും ഇതിന്റെ കാലാവധി. വിദേശികള്‍ക്ക് ലൈസന്‍സ് മൂന്ന് വര്‍ഷത്തേക്ക് സാധുതയുള്ളതാണ്.

ഏഴ് മുതല്‍ 25 വരെ യാത്രക്കാരുള്ള പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍, പൊതുഗതാഗത വാഹനങ്ങള്‍, രണ്ട് മുതല്‍ എട്ട് ടണ്‍ വരെ ശേഷിയുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ എന്നിവ ഓടിക്കുന്നവര്‍ക്കുള്ളതാണ് കാറ്റഗറി ബി ലൈസന്‍സ്. ഇതിന്റെ കാലയളവും കാറ്റഗറി എയിലേതിന് സമാനമാണ്. എന്നാല്‍ ജനറല്‍ ഡ്രൈവിംഗ് ലൈസന്‍സ് കാറ്റഗറി ‘ബി’ ഉള്ളവര്‍ക്ക് കാറ്റഗറി ‘എ’ എന്ന വിഭാഗത്തിന് കീഴില്‍ പ്രത്യേകമായി വരുന്ന വാഹനങ്ങള്‍ ഓടിക്കാന്‍ അനുവാദമില്ല. പുതിയ ഭേദഗതികള്‍ക്ക് മുമ്പ് നല്‍കിയ ലൈസന്‍സുകള്‍ അവയുടെ യഥാര്‍ത്ഥ കാലഹരണ തീയതി വരെ സാധുവായിരിക്കും.

പുതുതായി വാങ്ങുന്ന വാഹനങ്ങളും മോട്ടോര്‍ സൈക്കിളുകളും വാങ്ങി മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യത്തെ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാകും. തുടര്‍ന്ന് ആദ്യത്തേതിന് ശേഷം മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പരിശോധന നടത്തണം. സ്വകാര്യ ഗതാഗത വാഹനങ്ങള്‍ ആദ്യ പരിശോധന കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷമാണ് തുടര്‍ പരിശോധന നടത്തുക. നേരത്തേ ഇത് രണ്ട് വര്‍ഷത്തെ ഇടവേളയില്‍ നടത്തണമെന്നായിരുന്നു വ്യവസ്ഥ.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
BAHRAIN - ബഹ്റൈൻ KUWAIT - കുവൈത്ത് OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ

? ഇന്നത്തെ വിനിമയ നിരക്ക്

➖➖➖➖➖➖➖➖➖? കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില➖➖➖➖➖➖➖➖➖ 22 കാരറ്റ് ? 1 ഗ്രാം. 4,650രൂപ ? 8 ഗ്രാം. 37,200 രൂപ 24 കാരറ്റ് ? 1 ഗ്രാം.
error: Content is protected !!