ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ബൈക്കുകൾ വാടകക്കെടുക്കാൻ അനുമതി 17 വയസിന് മുകളിലുള്ളവർക്ക് മാത്രം

റിയാദ്: സൗദിയിൽ ബൈക്കുകൾ വാടകക്കെടുക്കാൻ അനുമതി 17 വയസിന് മുകളിലുള്ളവർക്ക് മാത്രമാക്കി ചുരുക്കി. ഓരോ പ്രാവശ്യം വാടകയ്ക്ക് കൊടുത്തതിന് ശേഷവും ഹെൽമറ്റ് അണു നശീകരണത്തിന് വിധേയമാക്കണം. ഗവൺമെന്റ് പ്ലാറ്റ്ഫോമായ സർവ്വേയിലാണ് ബൈക്കുകളും സ്‌കൂട്ടറുകളും വാടകയ്ക്ക് നൽകുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ പ്രസിദ്ധപ്പെടുത്തിയത്. മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ് മന്ത്രാലയമാണ് പുതിയ നിയമങ്ങൾ പ്രസിദ്ധീകരിച്ചത്. പരിഷ്‌കരിച്ച നിയമങ്ങൾ ഇപ്രകാരമാണ്: 17 വയസിന് മുകളിലുള്ളവർക്ക് മാത്രമേ ഇനി ബൈക്കുകൾ വാടകക്ക് നൽകാൻ അനുവദിക്കൂ. ഓരോ പ്രാവശ്യം വാടകയ്ക്ക് കൊടുത്തതിന് ശേഷവും […]

17കാര്‍ക്കും ഡ്രൈവിങ് ലൈസന്‍സ്; ട്രാഫിക് നിയമങ്ങളില്‍ പുതിയ ഭേദഗതിയുമായി യുഎഇ

ദുബായ്: ഡ്രൈവിംഗ് ലൈസന്‍സ് നേടാനുള്ള ഏറ്റവും കുറഞ്ഞ പ്രായത്തില്‍ കുറവ് വരുത്തിക്കൊണ്ട് യുഎഇ ഗവണ്‍മെന്റ് ട്രാഫിക് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട പുതിയ ഫെഡറല്‍ ഡിക്രി നിയമം പ്രഖ്യാപിച്ചു. 2025 മാര്‍ച്ച് 29 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമ പ്രകാരം 17 വയസ്സുള്ളവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നേടാന്‍ അനുമതിയുണ്ടാകും. നിലവില്‍ കാറുകളും ചെറുവാഹനങ്ങളും ഓടിക്കാന്‍ ഒരാള്‍ക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം എന്നാണ് നിയമം.വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ ഓടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നതാണ് മറ്റൊരു നിയമഭേദഗതി. വാഹനാപകടമോ മറ്റ് അത്യാഹിതങ്ങളോ […]

യു.എ.ഇയിൽ ട്രാഫിക് നിയമ ലംഘകര്‍ക്ക് കൂടുതല്‍ കടുത്ത ശിക്ഷകള്‍

അബുദാബി – ട്രാഫിക് നിയമ ലംഘകര്‍ക്ക് കൂടുതല്‍ കടുത്ത ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ ട്രാഫിക് നിയമം യു.എ.ഇ ഗവണ്‍മെന്റ് ഇന്ന് പ്രഖ്യാപിച്ചു. പ്രത്യേകം നിര്‍ണയിച്ചതല്ലാത്ത സ്ഥലങ്ങളില്‍ റോഡ് മുറിച്ചുകടക്കുന്നതിന്റെ ഫലമായി വാഹനാപകടമുണ്ടായാല്‍ നിയമ ലംഘകര്‍ക്ക് 5,000 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെ പിഴ ലഭിക്കും. നമ്പര്‍ പ്ലേറ്റ് ദുരുപയോഗത്തിന് തടവു ശിക്ഷയും 20,000 ദിര്‍ഹമില്‍ കുറയാത്ത പിഴയും മദ്യലഹരിയില്‍ വാഹനമോടിക്കുന്നതിന് 20,000 ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴയും തടവു ശിക്ഷയും […]

സൗദി അറേബ്യ 2025ൽ സാമ്പത്തിക രംഗത്ത് അതിവേഗം വളർച്ച നേടുമെന്ന് അന്താരാഷ്ട്ര സാമ്പത്തിക മാധ്യമങ്ങള്‍

ദമ്മാം: സൗദി അറേബ്യ 2025ൽ സാമ്പത്തിക രംഗത്ത് അതിവേഗം വളർച്ച നേടുമെന്ന് അന്താരാഷ്ട്ര സാമ്പത്തിക മാധ്യമങ്ങളുടെ പഠനം. എണ്ണയുൽപാദനത്തിൽ രണ്ട് വർഷമായി തുടരുന്ന നിയന്ത്രണം ഈ വർഷം അവസാനത്തോടെ അവസാനിപ്പിക്കുമെന്നും സാമ്പത്തിക വിദഗദർ കണക്ക് കൂട്ടുന്നു. രാജ്യം എണ്ണയിതര ഉൽപാദനത്തിൽ നേടിയ മികവും എണ്ണയുൽപാദനത്തിൽ പൂർവ്വസ്ഥിതിയും കൈവരിക്കുന്നതോടെ സാമ്പത്തിക രംഗം ദ്രുതഗതിയിൽ വളർച്ച കൈവരിക്കുമെന്നും ഇവർ അഭിപ്രായപ്പെടുന്നുണ്ട്. ഒപെക് കൂട്ടായ്മ രാജ്യങ്ങളും ഒപെക് ഇതര രാജ്യങ്ങളും ചേർന്ന് 2022ലാണ് എണ്ണയുൽപാദനത്തിൽ നിയന്ത്രണം വരുത്തിയത്. അന്താരാഷ്ട്ര എണ്ണ വിപണിയിൽ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കനത്ത മഴയെ തുടർന്ന് തായിഫിൽ നിരവധി കാറുകൾ വെള്ളത്തിൽ മുങ്ങി

തായിഫ്: കനത്ത മഴയെ തുടർന്ന് വെള്ളം കയറിയതിനെ തുടർന്ന് തായിഫിൽ നിരവധി കാറുകൾ വെള്ളത്തിൽ മുങ്ങി. ഇന്നലെ വൈകീട്ട് നഗരത്തിൽ ശക്തമായ മഴയാണ് പെയ്തത്. കാറുകൾ വെള്ളത്തിൽ മുങ്ങിയതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അടുത്ത ചൊവ്വാഴ്ച വരെ സൗദിയിലെ ഭൂരിഭാഗം പ്രവിശ്യകളിലും ഇടിമിന്നലിന്റെ അകമ്പടിയോടെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സ്‌കൂൾ ബസിൽ യാത്ര ചെയ്യുന്ന വിദ്യാർഥികളുടെ പൂർണ്ണ ഉത്തരവാദിത്തം സ്‌കൂളിനാണെന്ന്;  അബൂദബി വിദ്യാഭ്യാസ അതോറിറ്റി

അബൂദബി: സ്‌കൂൾ ബസിൽ യാത്ര ചെയ്യുന്ന വിദ്യാർഥികളുടെ പൂർണ്ണ ഉത്തരവാദിത്തം സ്‌കൂളിനാണെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി. സ്‌കൂൾബസ് സേവനം പുറത്തെ സ്വകാര്യ കമ്പനിയെ ഏൽപിച്ചാലും സ്‌കൂളിന്റെ ഉത്തരവാദിത്തം ഒഴിവാകുന്നില്ലെന്നും വിദ്യാഭ്യാസ അതോറിറ്റിയായ അഡെക് വ്യക്തമാക്കി. വിദ്യാർഥികളുടെ യാത്രാ സുരക്ഷയുമായി ബന്ധപ്പെട്ട് അഡെക് പുറത്തിറക്കിയ നയത്തിലാണ് വിദ്യാർഥികളുടെ സുരക്ഷ പൂർണമായും സ്‌കൂളിനാണെന്ന് അഡെക് വ്യക്തമാക്കുന്നത്. കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ബസ് ഡ്രൈവർമാർക്കും സൂപ്പർവൈസർമാർക്കും പരിശീലനം ഉറപ്പാക്കണം. വിദ്യാർഥികളുടെ പെരുമാറ്റം, അച്ചടക്കം എന്നിവ സൂകൾ അധികൃതർ വിലയിരുത്തണം. ഇത്തരം കാര്യങ്ങളിൽ രക്ഷിതാക്കളുമായി […]

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

കുവൈത്തിൽ അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബിരുദ യോഗ്യത ഇല്ലെങ്കിലും വിസ മാറ്റം അനുവദിക്കും

കുവൈത്ത് സിറ്റി: കുവൈത്തിൽ അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബിരുദ യോഗ്യത ഇല്ലെങ്കിലും വിസ മാറ്റം അനുവദിക്കും. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കാണ് സ്വകാര്യ മേഖലയിലേക് റസിഡൻസ് മാറ്റത്തിന് അനുമതി നൽകിയത്. ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് അൽ യുസഫ് അസ്സബാഹിൻറെ നിർദ്ദേശ പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ തൊഴിലാളികളെ തൊഴിലുടമകൾക്കിടയിൽ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട 2023-ലെ തീരുമാനം റദ്ദായി. നേരത്തെ സർക്കാർ മേഖലയിൽ നിന്ന് സ്വകാര്യ മേഖലയിലേക്ക് തൊഴിലാളികളെ മാറ്റുന്നത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ കുപ്പത്തൊട്ടികളുമായി ബന്ധപ്പെട്ട് പുതിയ വ്യവസ്ഥകള്‍ പുറത്തുവിട്ടു; പ്രധാന റോഡുകളില്‍ വലിയ കുപ്പത്തൊട്ടികള്‍ക്ക് വിലക്ക്

ജിദ്ദ – സൗദിയില്‍ കുപ്പത്തൊട്ടികളുമായി ബന്ധപ്പെട്ട് നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ വ്യവസ്ഥകള്‍ പുറത്തുവിട്ടു. പ്രധാന റോഡുകളില്‍ വലിയ കുപ്പത്തൊട്ടികള്‍ സ്ഥാപിക്കാൻ അനുവാദം നൽകില്ല. പുതിയ വ്യവസ്ഥകള്‍ പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ, നിര്‍ദേശങ്ങള്‍ക്കായി പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമില്‍ മുനിസിപ്പല്‍, പാര്‍പ്പിടകാര്യ മന്ത്രാലയം പരസ്യപ്പെടുത്തി. മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നതിന്റെ ഫലമായ ദൃശ്യവൈകല്യങ്ങള്‍ കുറക്കുന്നതിന് കുപ്പത്തൊട്ടികള്‍ സ്ഥാപിക്കുന്ന സ്ഥലങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുക എന്ന ലക്ഷ്യത്തോടെ, വാണിജ്യ, പാര്‍പ്പിട പ്രദേശങ്ങളിലും പൊതുസ്ഥലങ്ങളിലും കുപ്പത്തൊട്ടികള്‍ക്കുള്ള എല്ലാ വ്യവസ്ഥകളും ഇതില്‍ ഉള്‍പ്പെടുത്തി. റോഡുകളുടെ കോര്‍ണറുകളിലും വളവുകളിലും കാല്‍നടയാത്രക്കാര്‍ക്കുള്ള ക്രോസിംഗുകള്‍ക്കു […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഖത്തറിലെ സ്വകാര്യ കമ്പനികളിലെ സ്വദേശിവത്കരണം ഖത്തർ എനർജിക്ക് കീഴിലെ കമ്പനികൾക്ക് ബാധകമാകില്ല

ദോഹ: ഖത്തറിലെ സ്വകാര്യ കമ്പനികളിലെ സ്വദേശിവത്കരണം ഖത്തർ എനർജിക്ക് കീഴിലെ കമ്പനികൾക്ക് ബാധകമാകില്ല. സ്വദേശിവത്കരണത്തിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ 10 ലക്ഷം റിയാൽ വരെ ഭീമമായ പിഴയാണ് കാത്തിരിക്കുന്നത്. സ്വകാര്യ കമ്പനികളിലെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനത്തിലാണ് ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പങ്കുവെച്ചത്. ഖത്തർ എനർജിക്ക് കീഴിലുള്ള പെട്രോളിയം, പെട്രോ കെമിക്കൽ വ്യവസായ മേഖലയിലെ പര്യവേക്ഷണം, ഫീൽഡ് ഡെവലപ്മെന്റ്, പ്രൊഡക്ഷൻ ഷെയറിങ്, ജോയിന്റ് വെന്റ്വർ കരാറുകൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് നിയമം ബാധകമല്ല, സ്വകാര്യ മേഖലയിൽ […]

സൗദിയിൽ ടാക്‌സി സര്‍വീസിനായി ഹൈഡ്രജന്‍ കാറുകൾ

റിയാദ് – ടാക്‌സി സര്‍വീസിന് ഹൈഡ്രജന്‍ കാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന ഘട്ടത്തിന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി സമാരംഭം കുറിച്ചു. സൗദിയില്‍ ആദ്യമാണ് ടാക്‌സി സര്‍വീസിന് ഹൈഡ്രജന്‍ കാര്‍ ഉപയോഗിക്കുന്നത്. ഗതാഗത സേവന മേഖലയില്‍ സുസ്ഥിരത കൈവരിക്കാന്‍ സഹായിക്കുന്ന പദ്ധതികളും സാങ്കേതിക സംരംഭങ്ങളും സ്വീകരിക്കാനും, കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചും പരമ്പരാഗത കാറുകള്‍ ഉപയോഗിക്കുന്നത് കുറച്ചും പകരം ശുദ്ധമായ ഊര്‍ജം അവലംബിക്കുന്ന ആധുനിക കാറുകള്‍ ഏര്‍പ്പെടുത്തിയും ജീവിത നിലവാരം ഉയര്‍ത്താനുമുള്ള അതോറിറ്റിയുടെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് ടാക്‌സി സര്‍വീസിന് ഹൈഡ്രജന്‍ കാര്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ വരുന്നു

റിയാദ് : സൗദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ വരുന്നു. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെയും അപകടങ്ങൾ കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് നടപടി. അടിയന്തര സാഹചര്യങ്ങളിൽ ഉടനടി സഹായങ്ങൾ ലഭ്യമാക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. റോഡപകടങ്ങൾ കുറക്കുന്നതിന്റെയും ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി റോഡ് സുരക്ഷാ സേനയാണ് പുതിയ നിരീക്ഷണ സംവിധാനങ്ങൾ നടപ്പാക്കുന്നത്. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന നിരീക്ഷണ സംവിധാനങ്ങൾ പ്രവർത്തന സജ്ജമാകുന്നതോടെ റോഡ് സുരക്ഷ വർധിപ്പിക്കാനും അപകടങ്ങളും ട്രാഫിക് നിയമലംഘനങ്ങളും കുറക്കാനും സാധിക്കും. പുതിയ നിരീക്ഷണ […]

ദമ്മാമില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണത്തിന് ചൈനീസ് നൂതന സാങ്കേതിക വിദ്യകൂടി ഉപയോഗപ്പെടുത്താനുള്ള സാധ്യതയെ കുറിച്ച് പഠിക്കുകയാണെന്ന് സൗദി അരാംകോ

ദമ്മാമില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണത്തിന് ചൈനീസ് നൂതന സാങ്കേതിക വിദ്യകൂടി ഉപയോഗപ്പെടുത്താനുള്ള സാധ്യതയെ കുറിച്ച് പഠിക്കുകയാണെന്ന് സൗദി അരാംകോ. ചൈന നാഷണൽ ബിൽഡിംഗ് മെറ്റീരിയൽസ് ഗ്രൂപ്പിൻ്റെ സഹകരണത്തോടെയാണ് നിര്‍മ്മാണം നടത്തുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞ ഉത്പന്നങ്ങളുള്‍പ്പെടുത്തി പ്രകൃതി സൗഹൃദ മാതൃകയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ലോകകപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ദമ്മാം റാക്കയിലെ സ്റ്റേഡിയം നിര്‍മ്മാണത്തില്‍ നൂതന സാങ്കേതി വിദ്യകള്‍ ഉപയോഗപ്പെടുത്താനുള്ള പഠനം നടക്കുകയാണെന്ന് സൗദി അരാംകോ വ്യക്തമാക്കി. ചൈനീസ് ഉന്നത സാങ്കേതിക വിദ്യയാണ് ഇതിനായി […]

BAHRAIN - ബഹ്റൈൻ KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ UAE - യുഎഇ

കുവൈറ്റിലെ ബില്ല് (ഇൻവോയ്സുകളിൽ) അറബി ഭാഷ നിർബന്ധമായും ഉപയോഗിക്കണമെന്ന പുതിയ നിയമവുമായി കുവൈറ്റ്

കുവൈറ്റ് സിറ്റി : കുവൈറ്റിലെ പർച്ചേസ് ഇൻവോയ്സുകളിൽ അറബി ഭാഷ നിർബന്ധമായും ഉപയോഗിക്കണമെന്ന പുതിയ നിയമവുമായി കുവൈറ്റ്. ഇതുപ്രകാരം എല്ലാ വ്യാപാര സ്ഥാപങ്ങളും ഉപഭോക്താക്കൾക്ക് നൽകുന്ന ബില്ലുകൾ അറബി ഭാഷയിലാക്കാം. എന്നാൽ രണ്ടാമതൊരു ഭാഷയായി ഇംഗ്ലീഷിലോ മറ്റോ വിവരങ്ങൾ രേഖപ്പെടുത്താൻ നിയമം അനുവദിക്കുന്നുണ്ട്. എല്ലാ കടയുടമകളും കമ്പനികളും വാണിജ്യ സ്ഥാപനങ്ങളും പർച്ചേസ് ഇൻവോയ്സുകളിൽ പ്രാഥമിക ഭാഷയായി അറബി ഉപയോഗിക്കണമെന്ന് കുവൈറ്റിലെ വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഈ നിയന്ത്രണം എല്ലാ ഇടപാടുകൾക്കും ബാധകമാണ്. വാണിജ്യ മേഖലയിലുടനീളമുള്ള […]

ആകാശ യാത്രയിൽ സൗജന്യ ഇന്റർനെറ്റ് സംവിധാനവുമായി ഖത്തർ എയർവേസ്

ദോഹ: ആകാശ യാത്രയിൽ സൗജന്യ ഇന്റർനെറ്റ് സംവിധാനവുമായി ഖത്തർ എയർവേസ്. ഇന്ന് ദോഹയിൽ നിന്നും ലണ്ടനിലേക്ക് പറന്ന വിമാനത്തിലാണ് സ്റ്റാർ ലിങ്കിന്റെ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിയത്. സ്റ്റാർലിങ്ക് കണക്ടിവിറ്റി പ്രയോജനപ്പെടുത്തുന്ന മിഡിലീസ്റ്റിലെ ആദ്യ വിമാനക്കമ്പനിയെന്ന പ്രത്യേകതയോടെയാണ് ഖത്തർ എയർവേസിന്റെ ബോയിങ് 777 വിമാനം ലണ്ടനിലേക്ക് പറന്നത്. യാത്രക്കാർക്ക് ബോർഡിങ് ഗേറ്റ് മുതൽ തന്നെ അൾട്രാ ഹൈ സ്പീഡ് ഇന്റർനെറ്റ് ലഭ്യമായിത്തുടങ്ങും. ഇതുമൂലം ആകാശയാത്രക്കിടയിലും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി സമ്പർക്കം പുലർത്താം. ബിസിനസ് മീറ്റിങ്ങുകൾ ഉൾപ്പടെയുള്ളവയ്ക്ക് മുടക്കവും ഉണ്ടാകില്ല. ഈ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്

ജിദ്ദ: സൗദിയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥ മാറുന്നതിന്റെ ഭാഗമായി ശനിയാഴ്ചവരെ സൗദിയുടെ മിക്കയിടങ്ങളിലും മഴയെത്തും. മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. ഇന്ന് മുതൽ ശനിയാഴ്ചവരെയാണ് രാജ്യത്തിൻറെ മിക്കയിടങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയും കാറ്റുമെത്തുക. മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ, നജ്‌റാൻ, ബാഹ, അസീർ, ജിസാൻ, മദീന, ഖസീം, ഹാഇൽ തുടങ്ങിയ പ്രവിശ്യകളിൽ ഇത് ഏറിയും കുറഞ്ഞും എത്തും. മക്കയിലെ ത്വാഇഫ് മുതൽ […]

error: Content is protected !!