ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ ശൂറാ കൗണ്‍സിലും ഉന്നത പണ്ഡിതസഭയും പുനഃസംഘടിപ്പിച്ച് ഉത്തരവുകളിറക്കി സൽമാൻ രാജാവ്

റിയാദ് – സൗദിയില്‍ ശൂറാ കൗണ്‍സിലും ഉന്നത പണ്ഡിതസഭയും പുനഃസംഘടിപ്പിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവുകളിറക്കി. ശൈഖ് ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ഇബ്രാഹിം ആലുശൈഖ് ആണ് ശൂറാ കൗണ്‍സിലിന്റെ പുതിയ സ്പീക്കര്‍. ഡോ. മിശ്അല്‍ ബിന്‍ ഫഹം അല്‍സലമി ഡെപ്യൂട്ടി സ്പീക്കറും ഡോ. ഹനാന്‍ ബിന്‍ത് അബ്ദുറഹീം ബിന്‍ മുത്‌ലഖ് അല്‍അഹ്മദി അസിസ്റ്റന്റ് സ്പീക്കറുമാണ്. സ്പീക്കറെ കൂടാതെ 150 അംഗങ്ങളാണ് ശൂറാ കൗണ്‍സിലിലുള്ളത്. അസിസ്റ്റന്റ് സ്പീക്കര്‍ അടക്കം 29 വനിതകളാണ് പുതിയ ശൂറാ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മക്ക, മദീന, ജിസാന്‍, അസീര്‍, അല്‍ബാഹ പ്രവിശ്യകളില്‍ ഇടിമിന്നലും കാറ്റും ശക്തമായ മഴയും ഇന്നും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

റിയാദ്- മക്ക, മദീന, ജിസാന്‍, അസീര്‍, അല്‍ബാഹ പ്രവിശ്യകളില്‍ ഇടിമിന്നലും കാറ്റും ശക്തമായ മഴയും ഇന്നും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. നജ്‌റാന്‍, ഹായില്‍, തബൂക്കിന്റെ തെക്ക് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നേരിയ തോതില്‍ മഴയുണ്ടാകും. കടല്‍ ഉപരിതലത്തില്‍ പടിഞ്ഞാര്‍ നിന്ന് വടക്ക് പടിഞ്ഞാര്‍ ഭാഗത്തേക്ക് മണിക്കൂറില്‍ 20 മുതല്‍ 40 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശും. തിരമാല മൂന്ന് മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. അതേസമയം ഉഷ്ണകാലത്തിന് വിരമമിട്ട് ഇന്ന് മുതല്‍ സൗദിയില്‍ ശരത് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇഖാമയിൽ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്ന ട്രാൻസ്‌ലേറ്റഡ് പേരുകളിലെ അബദ്ധങ്ങൾ തൊഴിലുടമക്കു ശരിയാക്കാമെന്ന് പാസ്‌പോർട്ട് ഡയറക്റ്ററേറ്റ്

ജിദ്ദ: ഇഖാമയിൽ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്ന ട്രാൻസ്‌ലേറ്റഡ് പേരുകളിലെ അബദ്ധങ്ങൾ തൊഴിലുടമക്കു ശരിയാക്കാമെന്ന് പാസ്‌പോർട്ട് ഡയറക്റ്ററേറ്റ് അറിയിച്ചു. പ്രവാസികളിൽ പലരുടെയും ഇംഗ്ലീഷിലുള്ള യഥാർഥ പേരുകൾ ജവാസാത്ത് സിസ്റ്റം വഴി അറബിയിലേക്കു വിവർത്തനം ചെയ്തു ചേർത്തിരിക്കുന്നതിൽ വന്നിട്ടുള്ള അപാകതകളാണ് ഇത്തരത്തിൽ പരിഹരിക്കാൻ തൊഴിലുടമകൾക്ക് സാധിക്കുക. ഇംഗ്ലീഷിൽ പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരുകൾ പലതും യാതൊരു സാമ്യവുമില്ലാത്ത രൂപത്തിലാണ് ഇഖാമയിൽ അറബിയിൽ രേഖപ്പെടുത്തിയിട്ടുണ്ടാകുക. ഇതു തിരുത്താൻ ചെയ്യേണ്ടത് : 1-മുഖീം പോർട്ടലിൽ ലോഗിൻ ചെയ്തു പ്രവേശിക്കുക. 2-സ്ഥാപനത്തിലെ വിദേശത്തൊഴിലാളികളുടെ ഭാഗത്തേക്കു പോകുക. 3-തിരുത്തൽ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ട്രാഫിക് പിഴയിളവിന് പ്രത്യേകം അപേക്ഷ നല്‍കേണ്ടതില്ല, പിഴ എക്കൗണ്ടിൽനിന്ന് നേരിട്ട് ഈടാക്കും

ജിദ്ദ – ഏപ്രില്‍ 18 നു മുമ്പ് രേഖപ്പെടുത്തിയ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ 50 ശതമാനം ഇളവ് ലഭിക്കാന്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കുകയോ ഏതെങ്കിലും വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുകയോ ട്രാഫിക് ഡയറക്ടറേറ്റ് ആസ്ഥാനങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കുകയോ ചെയ്യേണ്ടതില്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഏപ്രില്‍ 18 മുതല്‍ ഒക്‌ടോബര്‍ 18 വരെയുള്ള കാലയളവില്‍ സദ്ദാദ് പെയ്‌മെന്റ് സംവധാനവും ഈഫാ പ്ലാറ്റ്‌ഫോമും വഴി പിഴകള്‍ അടക്കുമ്പോള്‍ 50 ശതമാനം ഇളവ് ഓട്ടോമാറ്റിക് ആയി പ്രത്യക്ഷപ്പെടും. ഇളവുകളോടെ ട്രാഫിക് […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യു.എ.ഇ യിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്

അബുദാബി: യു.എ.ഇ യിൽ നേരിയ ഭൂചനം അനുഭവപ്പെട്ടതായി നാഷ്ണൽ സെൻറർ ഓഫ് മെറ്റിരിയോളജിയുടെ(NCM)നാഷ്ണൽ സീസ്മിക് നെറ്റ് വർക്കിൻ്റെ സ്റ്റേഷനുകൾ റിപ്പോർട്ട് ചെയ്തു . പ്രദേശിക സമയം രാവിലെ 7.53 നാണ് യുഎഇ യിലെ മസാഫി ഏരിയയിൽ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. 1.6 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. പ്രദേശവാസികൾക്ക് ഭൂചലനത്തിൻ്റെ പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും യാതൊരുവിധ അനന്തരഫലങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

‘ഗോസി’ ൽ സ്ഥാപനങ്ങളുടെ വരിസംഖ്യ കുടിശ്ശികകള്‍ പിഴയില്ലാതെ അടച്ചുതീര്‍ക്കാന്‍ സമയപരിധി ആറു മാസത്തേക്ക് വീണ്ടും നീട്ടി

റിയാദ്- ജനറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ ഇന്‍ഷുറന്‍സി (ഗോസി)ല്‍ സ്ഥാപനങ്ങളുടെ വരിസംഖ്യ കുടിശ്ശികകള്‍ പിഴയില്ലാതെ അടച്ചുതീര്‍ക്കാന്‍ ആറു മാസത്തെ സമയപരിധി കൂടി അനുവദിച്ചു. 2024 മാര്‍ച്ച മൂന്നിന് മുമ്പുള്ള കുടിശ്ശികകള്‍ക്കാണ് ആനുകൂല്യം. നേരത്തെ അനുവദിച്ച ആറു മാസ സമയപരിധി ഇന്നലെ അവസാനിച്ചിരിക്കെയാണ് വീണ്ടും ആറു മാസത്തേക്ക് കൂടി പിഴയിളവ് ആനുകൂല്യം നീട്ടിയത്. കഴിഞ്ഞ മാര്‍ച്ചിലാണ് ഗോസിയില്‍ പണമടക്കാതെ കുടിശ്ശിക വരുത്തിയവര്‍ക്ക് ആറു മാസത്തേക്ക് പിഴയിളവ് പ്രഖ്യാപിച്ചത്. നിരവധി സ്ഥാപനങ്ങള്‍ കുടിശ്ശികയടച്ച് ഈ ആനുകൂല്യം കൈപറ്റി. സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മക്കയിലും ജിസാനിലും റെഡ് അലര്‍ട്ടും മദീനയില്‍ ഓറഞ്ച് അലർട്ട്

റിയാദ്- മക്ക, ജിസാന്‍, മദീന, അസീര്‍, നജ്‌റാന്‍, ഹായില്‍, റിയാദിന്റെ തെക്ക് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്ന് മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മക്കയിലും ജിസാനിലും റെഡ് അലര്‍ട്ടും മദീനയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. മലവെള്ളപ്പാച്ചിലിനും ഇടി മിന്നലോടെയുള്ള മഴക്കും സാധ്യതയുണ്ട്. രാത്രിയും പുലര്‍ച്ചെയും മഞ്ഞ് വീഴ്ചക്കും സാധ്യതയുണ്ട്. റിയാദിന്റെ തെക്ക് ഭാഗങ്ങളില്‍ നേരിയ മഴക്കാണ് സാധ്യത.

error: Content is protected !!