സൗദി ദേശീയ ദിനം- സ്വകാര്യമേഖലക്ക് തിങ്കളാഴ്ച അവധി
റിയാദ്- സൗദി ദേശീയദിനം പ്രമാണിച്ച് ഈ മാസം 23ന് തിങ്കളാഴ്ച പൊതുഅവധിയായിരിക്കുമെന്ന് മാനവ വിഭവ ശേഷി സാമൂഹിക വികസനമന്ത്രാലയം അറിയിച്ചു.
ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
[mc4wp_form id="448"]റിയാദ്- സൗദി ദേശീയദിനം പ്രമാണിച്ച് ഈ മാസം 23ന് തിങ്കളാഴ്ച പൊതുഅവധിയായിരിക്കുമെന്ന് മാനവ വിഭവ ശേഷി സാമൂഹിക വികസനമന്ത്രാലയം അറിയിച്ചു.
റിയാദ്- ഇന്ന് രാത്രി 11.55 ന് റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം നാളെ രാവിലെ 8.45നാണ് പുറപ്പെടുകയെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. യാത്രക്കാര്‍ വിമാനത്താവളത്തിലെത്തിയ ശേഷമാണ് വിമാനകമ്പനി ഇത് സംബന്ധിച്ച സന്ദേശമയച്ചത്. ഇതോടെ ദുരെ പ്രദേശങ്ങളില്‍ നിന്നെത്തിയവര്‍ വിമാനത്താവളത്തില്‍ തങ്ങുകയാണ്. മറ്റുള്ളവര്‍ റൂമുകളിലേക്ക് തിരിച്ചു. രാവിലെ 8.45ന് പുറപ്പെടുന്ന ഈ വിമാനം വൈകീട്ട് 4.15ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. അതേസമയം ഇന്നലെ രാത്രി പുറപ്പെടാന്‍ നിശ്ചയിച്ചിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്ന് വൈകുന്നേരം […]
ജിദ്ദ – സൗദിയില്‍ മൂന്നു മാസം നീണ്ടുനിന്ന മധ്യാഹ്ന വിശ്രമ നിയമം ഇന്ന് അവസാനിച്ചു. എല്ലാ വര്‍ഷവും ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് മധ്യാഹ്ന വിശ്രമ നിയമം നടപ്പിലാക്കുന്നത്. ഇക്കാലത്ത് ഉച്ചക്ക് പന്ത്രണ്ടു മുതല്‍ വൈകീട്ട് മൂന്നു വരെയുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ വെയിലേല്‍ക്കുന്ന നിലയില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതിന് വിലക്കുണ്ട്. തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കാനും അവരുടെ ഉല്‍പാദനക്ഷമത ഉയര്‍ത്താനുമാണ് മധ്യാഹ്ന വിശ്രമ നിയമം നടപ്പാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യ മേഖലാ തൊഴിലാളികളുടെ […]
2024 ഡിസംബർ 31 വരെ നീട്ടിയിരിക്കുന്ന പിഴകൾ റദ്ദാക്കലും എന്ന ആംനസ്റ്റി സ്കീം പ്രയോജനപ്പെടുത്താൻ സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി എല്ലാ നികുതിദായകരെയും പ്രോത്സാഹിപ്പിക്കുന്നു. നികുതി സംവിധാനങ്ങളിലെ രജിസ്‌ട്രേഷൻ കാലതാമസം, പേയ്‌മെൻ്റുകൾ വൈകിയതിനുള്ള പിഴ, എല്ലാ നികുതി നിയമങ്ങളിലുടനീളമുള്ള റിട്ടേണുകളുടെ കാലതാമസം, വാറ്റ് റിട്ടേണുകൾ ശരിയാക്കുന്നതിനുള്ള പിഴകൾ, ഇ-ഇൻവോയ്സിംഗ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വാറ്റ് ഫീൽഡ് നിയന്ത്രണ ലംഘനങ്ങൾക്കുള്ള പിഴകൾ എന്നിവ ഈ ഇളവുകൾ ഉൾക്കൊള്ളുന്നുവെന്ന് സക്ക വിശദീകരിച്ചു. ഈ സ്കീമിൻ്റെ വ്യവസ്ഥകൾ അനുസരിച്ച് ഇളവ് ലഭിക്കുന്നതിന് നികുതിദായകർ […]
റിയാദ്: സൗദി അറേബ്യയില്‍ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത പ്രവചിപ്പിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സൗദി സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ വിവിധ മേഖലകളെ ബാധിക്കുന്ന പ്രതികൂല കാലാവസ്ഥ ചൊവ്വാഴ്ച വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു. ശക്തമായ മഴയ്‌ക്കൊപ്പം ചുഴലിക്കാറ്റ് അടിച്ചു വീശാനുള്ള സാധ്യതയുമുണ്ട്. മക്ക, തായിഫ്, മെയ്സാന്‍, അദം, അല്‍ അര്‍ദിയാത്ത് എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളെ ബാധിക്കുന്ന കനത്ത മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ […]
റിയാദ്: രാജ്യത്തെ എല്ലാ പൗരന്മാരും പ്രവാസികളും സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ എടുക്കാന്‍ മുന്നോട്ടുവരണമെന്ന ആഹ്വാനവുമായി സൗദി ആരോഗ്യ മന്ത്രാലയം. ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക ആപ്പായ സിഹത്തീ ആപ്ലിക്കേഷനിലെ ‘സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍’ സേവനത്തിലൂടെ വാക്‌സിനേഷന്‍ അപ്പോയിന്റ്‌മെന്റിനായി ബുക്ക് ചെയ്യാം.വൈറസിന്റെ തുടര്‍ച്ചയായ മാറ്റം കാരണം വര്‍ഷം തോറും വാക്‌സിന്‍ ഡോസ് എടുക്കുകയെന്നത് പ്രധാനമാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. രോഗങ്ങള്‍ക്കും ഗുരുതരമായ അണുബാധയുടെ സങ്കീര്‍ണതകള്‍ക്കും എതിരായ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പ്രായമായ ആളുകള്‍ പ്രത്യേകിച്ചും സീസണല്‍ വാക്‌സിനുകള്‍ എടുക്കാന്‍ മുന്നോട്ടുവരണമെന്നും മന്ത്രാലയം […]
കുവൈറ്റ് സിറ്റി: അഞ്ച് വര്‍ഷത്തെ നിരോധനത്തിന് ശേഷം ഉപഭോക്തൃ സാധനങ്ങളുടെ ഡെലിവറി സേവനങ്ങള്‍ കൈകാര്യം ചെയ്യുന്ന ബിസിനസുകള്‍ക്ക് വിലക്ക് കുവൈറ്റ് നീക്കിയതായി റിപ്പോര്‍ട്ട്. കുവൈറ്റ് വാണിജ്യ – വ്യവസായ മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഖബസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിരോധനം പിന്‍വലിച്ചതിനെ തുടര്‍ന്ന് ഡെലിവറി ബിസിനസ് സ്ഥാപിക്കുന്നതിനുള്ള അപേക്ഷകളുടെ പ്രവാഹം തന്നെ ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈസന്‍സ് നല്‍കുന്നതിനുള്ള നിരോധനം നീക്കിയതിന്റെ ആദ്യ ദിവസം തന്നെ കണ്‍സ്യൂമര്‍ ഡെലിവറി കമ്പനികള്‍ സ്ഥാപിക്കുന്നതിനായി വാണിജ്യ, വ്യവസായ […]
ജിദ്ദ – സൈറണ്‍ മുഴക്കി സഞ്ചരിക്കുന്നതിനിടെ ആംബുലന്‍സുകള്‍ അടക്കമുള്ള എമര്‍ജന്‍സി വാഹനങ്ങളെ പിന്തുടരുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇതിന് 500 റിയാല്‍ മുതല്‍ 900 റിയാല്‍ വരെ പിഴ ലഭിക്കും. ഔദ്യോഗിക ചുമതലകള്‍ക്കിടെ എമര്‍ജന്‍സി വാഹനങ്ങളെ പിന്തുടരുന്നത് അപരിഷ്‌കൃതമായ പെരുമാറ്റമാണ്. ഇത്തരം വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ജീവന്‍ രക്ഷിക്കാന്‍ തങ്ങളുടെതായ സംഭാവനകള്‍ എല്ലാവരും നല്‍കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.
ജിദ്ദ – കൈക്കൂലിയും വ്യാജരേഖാ നിര്‍മാണവും അധികാര ദുര്‍വിനിയോഗവും നടത്തിയ കേസില്‍ മുന്‍ പൊതുസുരക്ഷാ വകുപ്പ് മേധാവി ലെഫ്. ജനറല്‍ ഖാലിദ് ബിന്‍ ഖറാര്‍ അല്‍ഹര്‍ബിയെ കോടതി ഇരുപതു വര്‍ഷം തടവിന് ശിക്ഷിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുമുതല്‍ തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ നിയമ ലംഘനങ്ങളും അധികാര ദുര്‍വിനിയോഗവും നടത്തിയ പൊതുസുരക്ഷാ വകുപ്പ് മേധാവിയുടെ സേവനം അവസാനിപ്പിക്കാനും ഇദ്ദേഹത്തിന് നിര്‍ബന്ധിത റിട്ടയര്‍മെന്റ് നല്‍കാനും നിയമ ലംഘനങ്ങളില്‍ അന്വേഷണം നടത്താനും മൂന്നു വര്‍ഷം മുമ്പ് ഹിജ്‌റ 1443 മുഹറം 30 […]
ദമാം – പരിസ്ഥിതി നിയമവും വന്യജീവി സംരക്ഷണ നിയമാവലിയും ലംഘിച്ച് വംശനാശ ഭീഷണി നേരിടുന്ന വന്യമൃഗങ്ങളെ കൈവശം വെക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്ത ഇന്ത്യക്കാരന്‍ ഉള്‍പ്പെട്ട മൂന്നംഗ സംഘത്തെ പരിസ്ഥിതി സുരക്ഷാ സേന കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്ന ഇന്ത്യക്കാരനും ഈജിപ്തുകാരനും സൗദി പൗരനുമാണ് അറസ്റ്റിലായത്. പുള്ളിമാനുകള്‍ അടക്കമുള്ള വന്യജീവികളെയാണ് ഇവര്‍ പ്രദര്‍ശിപ്പിച്ചത്. ഇവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണ്. വംശനാശ ഭീഷണി നേരിടുന്ന വന്യമൃഗങ്ങളെ പ്രദര്‍ശിപ്പിക്കുന്നതിന് പത്തു വര്‍ഷം വരെ തടവും […]
ജിദ്ദ – റിയാദ് സീസണില്‍ ഉപയോഗിക്കുന്നതിന് ജിദ്ദയില്‍ നിന്ന് റോഡ് മാര്‍ഗം റിയാദിലേക്ക് കൊണ്ടുപോകുന്ന മൂന്നു പഴയ സൗദിയ വിമാനങ്ങള്‍ റിയാദില്‍ നിന്ന് 550 കിലോമീറ്റര്‍ ദൂരെ ദലം പിന്നിട്ടു. സര്‍വീസില്‍ നിന്ന് നീക്കം ചെയ്യുന്നതിനു മുമ്പ് രണ്ടു മണിക്കൂറില്‍ കുറവ് സമയമെടുത്ത് ജിദ്ദ-റിയാദ് ദൂരം താണ്ടിയിരുന്ന വിമാനങ്ങള്‍ ട്രക്ക് മാര്‍ഗം ജിദ്ദയില്‍ നിന്ന് റിയാദിലേക്കുള്ള ആയിരം കിലോമീറ്റര്‍ ദൂരം താണ്ടാന്‍ രണ്ടാഴ്ചയെടുക്കുമെന്നാണ് കരുതുന്നത്. നിര്‍മിതബുദ്ധി അടക്കമുള്ള നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് വിമാനങ്ങള്‍ ട്രക്ക് മാര്‍ഗം റിയാദിലേക്ക് […]
ജിദ്ദ – സൗദിയിലെ രണ്ടാമത്തെ ദേശീയ വിമാന കമ്പനിയായ റിയാദ് എയര്‍ ഇന്നു മുതല്‍ പരീക്ഷണ സര്‍വീസുകള്‍ ആരംഭിക്കും. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് നേടാനാണ് കമ്പനി പരീക്ഷണ സര്‍വീസുകള്‍ നടത്തുന്നത്. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കും തിരിച്ചുമാണ് ആദ്യ പരീക്ഷണ സര്‍വീസുകള്‍ നടത്തുക. ഈ സര്‍വീസുകളില്‍ യാത്രക്കാരുണ്ടാകില്ല. അടുത്ത വര്‍ഷം ഔദ്യോഗിക സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള […]
ജിദ്ദ – മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാറിലായതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ വൈകിയതിനും റദ്ദാക്കിയതിനും യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ലെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയില്‍ വിന്‍ഡോസ് പണിമുടക്കിയതിനെ തുടര്‍ന്ന് ലോകമാകമാനം വിമാന സര്‍വീസുകള്‍ താളംതെറ്റിയിരുന്നു. ആയിരക്കണക്കിന് സര്‍വീസുകള്‍ റദ്ദാക്കാനും നീട്ടിവെക്കാനും ഇത് ഇടയാക്കി. സൗദിയിലും നിരവധി സര്‍വീസുകള്‍ക്ക് കാലതാമസം നേരിടുകയും ചില സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ബദല്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് സൗദി വിമാന കമ്പനികള്‍ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം കണ്ടത്. വിമാന […]
ജിദ്ദ: സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടിന്‍റെ അനുബന്ധ സ്ഥാപനം ജിദ്ദയെ ഇന്ത്യയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ ഷിപ്പിങ് റൂട്ട് ആരംഭിച്ചു. റെഗുലര്‍ ലൈനര്‍, ഫീഡര്‍ സേവനങ്ങളില്‍ വൈദഗ്ധ്യമുള്ള ഫോക്ക് മാരിടൈം സര്‍വീസസ് കമ്പനി ചെങ്കടലിലെ ജിദ്ദ ഇസ്ലാമിക് തുറമുഖത്തെ ഇന്ത്യന്‍ തുറമുഖങ്ങളായ മുന്ദ്ര, നവ ഷെവ എന്നിവയുമായി ബന്ധിപ്പിക്കും.രണ്ട് കപ്പലുകളിലായാണ് ഈ റൂട്ട് വഴി ചരക്കുനീക്കം നടത്തുക. സൗദിക്കും ഇന്ത്യയ്ക്കും ഇടയില്‍ പെട്രോകെമിക്കല്‍ സാമഗ്രികള്‍ ഉള്‍പ്പെടെയുള്ള ചരക്കുകളുടെയും ഉല്‍പ്പന്നങ്ങളുടെയും നീക്കം സുഗമമാക്കുന്നതിലൂടെ വ്യാപാര […]
ദോഹ: ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച മൂന്ന് ഉംറ സർവീസ് സ്ഥാപങ്ങൾ ഖത്തർ എൻഡോവ്‌മെൻ്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയം (ഔഖാഫ്) പൂട്ടിച്ചു .പ്രവർത്തിക്കാനുള്ള ലൈസൻസ് ഇല്ലാതെ ഉംറ സേവനങ്ങൾ വാഗ്ദാനം ചെയ്തതിനാണ് പിഴ ഉൾപ്പെടെ നടപടി സ്വീകരിച്ചത് . ഹജ്ജ്, ഉംറ കാര്യ വകുപ്പിലെ ജുഡീഷ്യൽ പോലീസ് ഇൻസ്‌പെക്ടർമാർ നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തിയത് .സ്ഥപങ്ങൾക്കെതിരെ കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കേസ് കൈമാറി. ഉംറ സേവനങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന എല്ലാ ഓഫീസുകളും ഇതുമായി […]