ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ ഈ വര്‍ഷം ഒന്നേമുക്കാല്‍ കോടി വിദേശ ടൂറിസ്റ്റുകള്‍ എത്തിയതായി യു.എന്‍ റിപ്പോര്‍ട്ട്

ജിദ്ദ – ഈ വര്‍ഷം ആദ്യത്തെ ഏഴു മാസക്കാലത്ത് സൗദിയില്‍ ഒന്നേമുക്കാല്‍ കോടി വിദേശ ടൂറിസ്റ്റുകള്‍ എത്തിയതായി ഇതുമായി ബന്ധപ്പെട്ട യു.എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി. സൗദിയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ശ്രദ്ധേയമായ നിലക്ക് ഉയര്‍ന്നു. ജി-20 രാജ്യങ്ങളില്‍ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലും വിദേശ വിനോദസഞ്ചാരികളുടെ ധനവിനിയോഗത്തിലും ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയത് സൗദി അറേബ്യയിലാണ്. കൊറോണ മഹാമാരി വ്യാപനത്തിനു മുമ്പ് 2019 ജനുവരി മുതല്‍ ജൂലൈ അവസാനം വരെയുള്ള കാലയളവിനെ അപേക്ഷിച്ച് ഈ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

പകര്‍ച്ച വ്യാധികൾ പകരാനുള്ള സാധ്യത കുറയ്ക്കാൻ; ഉംറ തീര്‍ഥാടകര്‍ ശാരീരിക അകലം പാലിക്കുവാനും, മാസ്‌ക്ക് ധരിക്കാനും നിർദ്ദേശം

മക്ക: ഉംറ തീർഥാടനം നിര്‍വഹിക്കുന്നവര്‍ മക്കയിലെ ഗ്രാന്‍ഡ് മോസ്‌കില്‍ കര്‍മ്മങ്ങള്‍ നടത്തുമ്പോള്‍ തിരക്ക് ഒഴിവാക്കാനും ശാരീരിക അകലം പാലിക്കാനും സൗദി അറേബ്യ അധികൃതര്‍ ആവശ്യപ്പെട്ടു. പകര്‍ച്ചവ്യാധികള്‍ പകരാനുള്ള സാധ്യത കുറയ്ക്കുകയും ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയുകയും ചെയ്യുന്നതിന്‍റെ ഭാഗമായാണ് നിര്‍ദ്ദേശമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കുന്നതിലൂടെ സുരക്ഷിതമായ ഉംറ ഉറപ്പ് വരുത്താനാവുമെന്നും മന്ത്രാലയം എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. വൈറല്‍, ശ്വാസകോശ സംബന്ധമായ അണുബാധകളില്‍ നിന്ന് സ്വയം സുരക്ഷ ഉറപ്പാക്കുന്നതിന് തീര്‍ഥാടകര്‍ ഗ്രാന്‍ഡ് […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ദുബായ് അൽ മുക്തൂം പാലത്തിൽ അറ്റകുറ്റപ്പണി; പാലം അടച്ചിടാൻ തീരുമാനം, ഗതാഗത നിയന്ത്രണമേർപ്പെടുത്തും

ദുബായ്: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ അല്‍ മക്തൂം പാലം ഭാഗികമായി അടച്ചിടും. 2025 ജനുവരി 16 വരെയായിരിക്കും അറ്റകുറ്റപ്പണികള്‍ക്കായി പാലം അടച്ചിടുക. അതിനാല്‍ ഇതുവഴിയുള്ള ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വ്യാഴാഴ്ച അറിയിച്ചു. പ്രധാന പാലം തിങ്കള്‍ മുതല്‍ ശനിവരെ രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെയും ഞായറാഴ്ചകളിലും മറ്റ് പൊതു അവധി ദിനങ്ങളിലും 24 മണിക്കൂറും അടച്ചിടും. ബാക്കി സമയങ്ങളില്‍ നിയന്ത്രണങ്ങളോടെ ഗതാഗതം അനുവദിക്കും. കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താന്‍ ബദല്‍ റൂട്ടുകള്‍ […]

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

ഖത്തറിലെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഹജ്ജ് രജിസ്‌ട്രേഷന്‍ നാളെ ആരംഭിക്കുമെന്ന് ഖത്തര്‍ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം

ദോഹ: ഖത്തറിലെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഹജ്ജ് സീസണ്‍ 2025 ന്‍റെ രജിസ്‌ട്രേഷന്‍ 2024 സെപ്റ്റംബര്‍ 22, ഞായറാഴ്ച ആരംഭിക്കുമെന്ന് ഖത്തര്‍ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രജിസ്‌ട്രേഷന്‍ 2024 ഒക്ടോബര്‍ 22 വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് (hajj.gov.qa) വഴിയാണ് രജിസ്ട്രേഷന്‍ നടത്തുകയെന്ന് ഔഖാഫ് ഇസ്ലാമിക് കാര്യ മന്ത്രാലയത്തിലെ ഹജ്, ഉംറ വകുപ്പ് ഡയറക്ടര്‍ അലി ബിന്‍ സുല്‍ത്താന്‍ അല്‍ മിസിഫ്രി വാര്‍ത്താസമ്മേളനത്തില്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

അജ്ഞാത ഫോൺ കോളുകൾ വരുമ്പോൾ സ്വകാര്യവിവരങ്ങൾ പങ്കുവെക്കരുതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ: നിങ്ങൾക്ക് അജ്ഞാത ഫോൺ വിളികൾ അല്ലെങ്കിൽ പരിജയമില്ലാത്ത മെയിലുകൾ എന്നിവ വരുമ്പോൾ അവരോട് ഒരിക്കലും സ്വകാര്യവിവരങ്ങൾ പങ്കുവെക്കരുതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. പല തരത്തിലുള്ള ഫോണുകൾ നിങ്ങൾക്ക് മുന്നിലേക്ക് വരും. ചിലപ്പോൾ ബാങ്കിൽ നിന്നാണ് എന്ന് പറഞ്ഞുള്ള കോളുകളും വരും. എന്നാൽ ഇതിൽ ഒന്നും വീഴരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക, ഓൺലൈൻ കുറ്റകൃത്യ വിഭാഗം ഉദ്യോഗസ്ഥനായ ഫസ്റ്റ് ലെഫ്. നായിഫ് നാസർ അൽ ഹമീദി മുന്നറിയിപ്പ് നൽകി. രാജ്യത്തെ പ്രവാസികൾക്കും, സ്വദേശികൾക്കും ആണ് ഇതുമായി ബന്ധപ്പെട്ട […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് 20 ശതമാനം ടിക്കറ്റ് ഡിസ്കൗണ്ട്; ഓഫറുമായി ഇത്തിഹാദ് എയര്‍വെയ്‌സ്

അബുദാബി: അടുത്ത അഞ്ച് മാസത്തിനിടയില്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി ഇത്തിഹാദ് എയര്‍വെയ്‌സ്. അബുദാബിയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇത്തിഹാദ് സര്‍വീസ് നടത്തുന്ന എയര്‍പോര്‍ട്ടുകളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് 20 ശതമാനം കിഴിവാണ് വിമാനക്കമ്പനി ഓഫര്‍ ചെയ്തിരിക്കുന്നത്. യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയര്‍വേയ്സ് അബുദാബിയില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് തുടങ്ങിയതിന്റെ 20-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് 20 ശതമാനം ഡിസ്‌കൗണ്ട് ഓഫറുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ പരിമിത കാലത്തേക്ക് മാത്രമാണ് ഓഫറെന്ന് ഇത്തിഹാദ് അധികൃതര്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ പൊതുസ്ഥലങ്ങളില്‍ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നവർക്ക് 5000 റിയാൽ വരെ പിഴ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ

ജിദ്ദ – മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിലക്ക് പൊതുസ്ഥലങ്ങളില്‍ പെരുമാറുന്നവര്‍ക്ക് 5,000 റിയാല്‍ പിഴ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. പൊതുഅഭിരുചി സംരക്ഷണ നിയമാവലി, പൊതുസ്ഥലങ്ങളും അവിടങ്ങളില്‍ എത്തുന്നവരെയും മാനിക്കല്‍ നിര്‍ബന്ധമാക്കുകയും ഇതിന് വിരുദ്ധമായ പെരുമാറ്റങ്ങള്‍ വിലക്കുകയും ചെയ്യുന്നു. സന്ദര്‍ശകരെ ദ്രോഹിക്കുന്നതോ ഉപദ്രവിക്കുന്നതോ അവരെ ഭയപ്പെടുത്തുന്നതോ ആയ വാക്കോ പ്രവൃത്തിയോ പൊതുസ്ഥലങ്ങളില്‍ വെച്ച് ചെയ്യുന്നവര്‍ക്ക് 5,000 റിയാല്‍ പിഴ ചുമത്തും. പൊതുസ്ഥലങ്ങളില്‍ വെച്ച് ഇത്തരം നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സ്വതന്ത്ര പലസ്തീൻ രാഷ്ട്രം യാഥാർഥ്യമാകാതെ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കില്ലെന്ന് സൗദി കിരീടവകാശി

റിയാദ്: കിഴക്കന്‍ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാതെ സൗദി അറേബ്യ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍. ബുധനാഴ്ച റിയാദില്‍ നടന്ന ഷൂറ കൗണ്‍സിലിന്റെ ഒൻപതാം സമ്മേളനത്തിന്റെ ആദ്യവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് വേണ്ടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കിരീടാവകാശി. സൗദി അറേബ്യയുടെ ആശങ്കകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പലസ്തീൻ പ്രശ്‌നമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഇസ്രായേല്‍ അധിനിവേശ ഭരണകൂടം പലസ്തീൻ ജനതയ്ക്കെതിരേ നടത്തുന്ന കുറ്റകൃത്യങ്ങളെ ശക്തമായി അപലപിക്കുന്നതായി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ട്രാഫിക് പിഴയിളവ് ആനുകൂല്യം അവസാനിക്കാന്‍ ഒരു മാസം മാത്രമാണ് ശേഷിക്കുന്നതെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്

ജിദ്ദ – ട്രാഫിക് പിഴയിളവ് ആനുകൂല്യം അവസാനിക്കാന്‍ ഒരു മാസം മാത്രമാണ് ശേഷിക്കുന്നതെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. പിഴയിളവ് കാലയളവ് അവസാനക്കുന്നതിനു മുമ്പായി എത്രയും വേഗം പിഴകള്‍ ഒടുക്കി ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് ട്രാഫിക് പിഴകള്‍ ചുമത്തപ്പെട്ടവരോട് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ഏപ്രില്‍ 18 നു മുമ്പ് ചുമത്തിയ ട്രാഫിക് പിഴകളിലാണ് 50 ശതമാനം ഇളവ് അനുവദിക്കുന്നത്. ഒക്‌ടോബര്‍ 18 ന് പിഴയിളവ് അവസാനിക്കും. പിഴയിളവ് ആനുകൂല്യം ലഭിക്കാന്‍ ഏപ്രില്‍ 18 നു മുമ്പ് രേഖപ്പെടുത്തിയ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും സൗദി അറേബ്യയില്‍ എവിടെയും ഏത് ബിസിനസ് നടത്താനും ഒരൊറ്റ കൊമേഴ്‌സ്യല്‍ റജിസ്ട്രേഷൻ മതിയെന്ന് വ്യവസായ വാണിജ്യമന്ത്രാലയം

റിയാദ്- വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും സൗദി അറേബ്യയില്‍ എവിടെയും ഏത് ബിസിനസ് നടത്താനും ഒരൊറ്റ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (സി.ആര്‍) മതിയെന്ന് വ്യവസായ വാണിജ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ വിവിധ പ്രവിശ്യകളെ കേന്ദ്രീകരിച്ച് എടുത്ത എല്ലാ ഉപ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും കാന്‍സല്‍ ചെയ്യാനോ അല്ലെങ്കില്‍ ഉടമസ്ഥാവകാശം മാറ്റാനോ ഉടമകള്‍ക്ക് അഞ്ച് വര്‍ഷത്തെ സാവകാശം അനുവദിച്ചു. വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ലോകനിലവാരത്തിലുള്ള ഏറ്റവും മികച്ച സൗകര്യമെന്ന നിലയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതുവരെ സൗദിയിലെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും സ്ഥാപനങ്ങള്‍ തുറക്കണമെങ്കില്‍ വാണിജ്യമന്ത്രാലയത്തില്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ അനുമതിയില്ലാതെ ഉപഭോക്താക്കള്‍ക്കായി മത്സരങ്ങളും വില്‍പ്പന പ്രമോഷനുകളും സംഘടിപ്പിച്ചതിന് 44 വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

റിയാദ്: അനുമതിയില്ലാതെ ഉപഭോക്താക്കള്‍ക്കായി മത്സരങ്ങളും വില്‍പ്പന പ്രമോഷനുകളും സംഘടിപ്പിച്ചതിന് 44 വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരെ സൗദി അറേബ്യയിലെ വാണിജ്യ മന്ത്രാലയം നടപടി സ്വീകരിച്ചു. ആന്റി-കൊമേഴ്സ്യല്‍ ഫ്രോഡ് നിയമപ്രകാരമുള്ള നടപടികള്‍ ചുമത്തുന്നതിനായി ഈ ബിസിനസ് സ്ഥാപനങ്ങളെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായി മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളും ഓണ്‍ലൈന്‍ സ്റ്റോറുകളും മത്സരങ്ങള്‍ നടത്തുന്നതിനോ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നതിനോ മുമ്പ് വാണിജ്യ മന്ത്രാലയത്തില്‍ നിന്ന് അനുമതി നേടണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഈ നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്നത് വാണിജ്യ വഞ്ചന വിരുദ്ധ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ എണ്ണക്കിണര്‍ വെള്ളത്തില്‍ നിന്ന് ലിഥിയം വേർതിരിച്ചെടുക്കാൻ പദ്ധതി

ജിദ്ദ – ഊര്‍ജ, പെട്രോകെമിക്കല്‍ മേഖലയിലെ ലോകത്തെ മുന്‍നിര സംയോജിത കമ്പനികളില്‍ ഒന്നായ സൗദി അറാംകൊയും കിംഗ് അബ്ദുല്ല ശാസ്ത്ര, സാങ്കേതിക സര്‍വകലാശക്കു കീഴിലെ സ്റ്റാര്‍ട്ടപ്പ് ആയ സൗദി ലിഥിയം ഇന്‍ഫിനിറ്റി കമ്പനിയും (ലിഹൈടെക്) എണ്ണക്കിണര്‍ വെള്ളത്തില്‍ നിന്ന് ലിഥിയം വേര്‍തിരിച്ചെടുക്കുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ സഹകരിക്കുന്നു. സൗദിയില്‍ ഡയറക്ട് ലിഥിയം എക്‌സ്ട്രാക്ഷന്‍ (ഡി.എല്‍.ഇ) സാങ്കേതികവിദ്യ വികസനം ത്വരിതപ്പെടുത്താനാണ് ഇരു കമ്പനികളും സഹകരിക്കുന്നത്. വിഷന്‍ 2030 അനുസരിച്ച് രാജ്യത്ത് ഇലക്ട്രിക് വാഹന സംരംഭങ്ങള്‍ വര്‍ധിപ്പിക്കാന്‍ ആവശ്യമായ ലിഥിയത്തിന്റെ വര്‍ധിച്ചുവരുന്ന […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി നാഷണൽ ഡേ പ്രമാണിച്ച് വമ്പൻ ഓഫറുകളുമായി ഹറമൈൻ ട്രെയിൻ

സൗദി നാഷണൽ ഡേ ട്രെയിൻ ഓഫർ മദീനമദീന സ്റ്റേഷനിൽ നിന്ന് എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കും ഇക്കണോമി ക്ലാസിലും ബിസിനസ് ക്ലാസിലും 50% കിഴിവോടെ ഓഫറുകൾ. മക്കമക്ക സ്റ്റേഷനിൽ നിന്ന് എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കും ഇക്കണോമി ക്ലാസിലും ബിസിനസ് ക്ലാസിലും 50% കിഴിവോടെ ഓഫറുകൾ. ജിദ്ദ എയർപോർട്ട് സ്റ്റേഷൻ & ജിദ്ദ സുലൈമാനിയ സ്റ്റേഷൻജിദ്ദ സുലൈമാനിയ സ്‌റ്റേഷനിൽ നിന്നും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ട് സ്റ്റേഷനിൽ നിന്നും എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കും എക്കണോമി ക്ലാസിലും ബിസിനസ് ക്ലാസിലും 50% കിഴിവോടെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലെ ആദ്യ ആണവ നിലയത്തിന്റെ നിര്‍മാണ ജോലികള്‍ തുടരുന്നതായി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍

ജിദ്ദ – സൗദിയിലെ ആദ്യ ആണവ നിലയത്തിന്റെ നിര്‍മാണ ജോലികള്‍ തുടരുന്നതായി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവോര്‍ജവും അതിന്റെ റേഡിയേഷന്‍ പ്രയോഗങ്ങളില്‍ നിന്നും പ്രയോജനം നേടാന്‍ സൗദി അറേബ്യ നീക്കം നടത്തുന്നതായി വിയന്നയില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ 68-ാമത് പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് സൗദി ഊര്‍ജ മന്ത്രി പറഞ്ഞു. ദേശീയ ആണവോര്‍ജ പദ്ധതി നടപ്പാക്കുന്നത് രാജ്യം തുടരുന്നു. അന്താരാഷ്ട്ര പ്രതിബദ്ധതകളുടെ ചട്ടക്കൂടിനുള്ളില്‍ ദേശീയ ആവശ്യങ്ങള്‍ക്കനുസൃതമായി സുസ്ഥിര വികസനം കൈവരിക്കലും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ ഫാക്ടറി തുറക്കല്‍ റെസ്റ്റോറന്റ് തുറക്കുന്നതിനെക്കാള്‍ എളുപ്പമായി മാറിയതായി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ്

റിയാദ് – സൗദിയില്‍ ഫാക്ടറി തുറക്കല്‍ റെസ്റ്റോറന്റ് തുറക്കുന്നതിനെക്കാള്‍ എളുപ്പമായി മാറിയതായി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് പറഞ്ഞു. സ്‌മോള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ് ജനറല്‍ അതോറിറ്റി (മുന്‍ശആത്ത്) സംഘടിപ്പിക്കുന്ന വ്യവസായ, ധാതുവിഭവ സംരംഭക വാരത്തോടനുബന്ധിച്ച ചര്‍ച്ചാ സെഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണാധികാരികളുടെ നിര്‍ലോഭ പിന്തുണയിലൂടെയും നിക്ഷേപകര്‍ക്ക് നല്‍കുന്ന സൗകര്യങ്ങളിലൂടെയുമാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. ലൈസന്‍സിംഗ്, പശ്ചാത്തല സൗകര്യങ്ങള്‍, ലഘുവായ്പകള്‍, കയറ്റുമതിക്കുള്ള പിന്തുണ, ഫിനാന്‍സ്, കൂടുതല്‍ മികച്ച അവസരങ്ങള്‍ നേടാന്‍ പ്രാദേശിക കമ്പനികളെ സഹായിക്കല്‍ […]

error: Content is protected !!