ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

ഖത്തരി പൗരന്‍മാര്‍ക്ക് ഇനി യുഎസിലേക്ക് യാത്ര ചെയ്യാന്‍ വിസയുടെ ആവശ്യമില്ല

ദോഹ: ഖത്തരി പൗരന്‍മാര്‍ക്ക് ഇനി യുഎസിലേക്ക് യാത്ര ചെയ്യാന്‍ വിസയുടെ ആവശ്യമില്ല. യുഎസിന്‍റെ വിസ വെയ്‌വര്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി വിസരഹിത പ്രവേശം അനുവദിക്കപ്പെടുന്ന ആദ്യ ജിസിസി രാജ്യമായി ഖത്തര്‍ മാറിയതോടെയാണിത്. ഒരു യാത്രയില്‍ പരമാവധി 90 ദിവസമാണ് അമേരിക്കയില്‍ തങ്ങാന്‍ കഴിയുക. വിനോദ സഞ്ചാരം, ബിസിനസ് ആവശ്യങ്ങള്‍ക്ക് ഈസൗകര്യം പ്രയോജനപ്പെടുത്താം.
യുണൈറ്റഡ് സ്റ്റേറ്റ്‌സ് വിസ വെയ് വര്‍ പ്രോഗ്രാമില്‍ (വിഡബ്ല്യുപി) പ്രവേശിക്കുന്ന രണ്ടാമത്തെ മുസ്ലീം ഭൂരിപക്ഷ രാജ്യമായി ഇതോടെ ഖത്തര്‍ മാറി. ബ്രൂണെയാണ് ഇതിനു മുമ്പ് ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട മുസ്ലിം ഭൂരിപക്ഷ രാജ്യം. യുഎസ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സ്റ്റേറ്റ്, ഹോംലാന്‍ഡ് സെക്യൂരിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. ഇതിന് ആവശ്യമായ കര്‍ശനമായ യോഗ്യതാ മാനദണ്ഡങ്ങളും സുരക്ഷാ ആവശ്യകതകളും പാലിച്ചതിന് ഖത്തറിനെ അധികൃതര്‍ അഭിനന്ദിച്ചു.

‘അമേരിക്കയുടെ അസാധാരണമായ പങ്കാളിയാണ് ഖത്തര്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞങ്ങളുടെ തന്ത്രപരമായ ബന്ധം കൂടുതല്‍ ശക്തമായി,’സ്റ്റേറ്റ്, ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പുകള്‍ സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. ഖത്തറിന്‍റെ ശക്തമായ സുരക്ഷാ നടപടികളെയും മേഖലയിലെ സ്ഥിരതയ്ക്കുള്ള പ്രതിബദ്ധതയെയും അവര്‍ പ്രശംസിച്ചു.

രാജ്യത്തിന്‍റെ തീവ്രവാദ വിരുദ്ധത, നിയമപാലനം, ഡോക്യുമെന്‍റ് സെക്യൂരിറ്റി, അതിര്‍ത്തി മാനേജ്‌മെന്‍റ് എന്നിവയുമായി ബന്ധപ്പെട്ട കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കുന്ന രാജ്യങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ഖത്തറില്‍ അമേരിക്കന്‍ സൈനിക താവളത്തിന് നല്‍കിയ അനുമതി, ഹമാസും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള ശ്രമങ്ങളില്‍ ഖത്തറിന്‍റെ നിര്‍ണായക പങ്ക്, അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈന്യം പിന്‍വാങ്ങുമ്പോള്‍ നല്‍കിയ സഹായം തടുങ്ങിയ കാര്യങ്ങളും ഇക്കാര്യത്തില്‍ ഖത്തറിന് തുണയായി.


വിഡബ്ല്യുപി പ്രവേശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുമെന്നും ആളുകളുടെ കൈമാറ്റവും വാണിജ്യവും വര്‍ധിപ്പിക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കെന്‍ ഊന്നിപ്പറഞ്ഞു. ഖത്തറില്‍ ഏകദേശം 3 ദശലക്ഷം ജനസംഖ്യയുണ്ടെങ്കിലും, സാധുവായ പാസ്പോര്‍ട്ടുകള്‍ കൈവശം വയ്ക്കുന്ന ഏകദേശം 320,000 ഖത്തര്‍ പൗരന്മാര്‍ക്ക് മാത്രമേ പ്രോഗ്രാമിന് അര്‍ഹതയുള്ളൂ.

ഇലക്ട്രോണിക് സിസ്റ്റം ഫോര്‍ ട്രാവല്‍ ഓതറൈസേഷന്‍ മുഖേനയുള്ള ഇലക്ട്രോണിക് അംഗീകാരത്തിന്‍റെ അടിസ്ഥാനത്തിലാണ് വിസ ഒഴിവാക്കല്‍ പ്രക്രിയ നടപ്പിലാക്കുക. അതേസമയം, ഒക്ടോബര്‍ ഒന്നു മുതല്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് ഖത്തറിലേക്ക് 90 ദിവസത്തെ വിസ രഹിത യാത്ര അനുവദിക്കാന്‍ ഖത്തറും തീരുമാനിച്ചിട്ടുണ്ട്.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
QATAR - ഖത്തർ

ലോകകപ്പ് ഖത്തര്‍ സാമ്പത്തിക മേഖലയ്ക്ക് കരുത്താകും; പ്രതീക്ഷിക്കുന്നത് 17 ബില്യണ്‍ ഡോളര്‍ ലാഭം

ദോഹ : ഫിഫ ലോകകപ്പ് ഖത്തര്‍ സാമ്പത്തിക മേഖലയ്ക്ക് വന്‍ നേട്ടമാവുമെന്ന് അധികൃതര്‍. ലോകകപ്പില്‍ നിന്നുള്ള ലാഭം 17 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കകന്നതായി ഖത്തര്‍ 2022 ലോകകപ്പ്
error: Content is protected !!