ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

യുഎഇയിൽ നടക്കുന്ന പൊതുമാപ്പിൽ വീണ്ടും ഇളവുകൾ പ്രഖ്യാപിച്ചു. ഔട്ട്‌പാസ് ലഭിച്ചാൽ 14 ദിവസത്തിനുള്ളിൽ രാജ്യം വിടണം എന്ന വ്യവസ്ഥയിൽ ഇളവ് വരുത്തി

ദുബായ്: യുഎഇയിൽ നടക്കുന്ന പൊതുമാപ്പിൽ വീണ്ടും ഇളവുകൾ പ്രഖ്യാപിച്ചു. ഔട്ട്‌പാസ് ലഭിച്ചാൽ 14 ദിവസത്തിനുള്ളിൽ രാജ്യം വിടണം എന്ന വ്യവസ്ഥയിൽ ഇളവ് വരുത്തി. പൊതുമാപ്പ് കാലാവധി തീരുന്നതിനു മുൻപ് രാജ്യം വിട്ടാൽ മതിയെന്നാണ് പുതിയ നിർദേശം. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അമർ കസ്റ്റമർ ഹാപ്പിനെസ്സ് ഡിപ്പാർട്മെന്റ് മേധാവി ലഫ്റ്റനന്റ് കേണൽ സാലിം ബിൻ അലിയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്.

ഔട്ട്പാസ് ലഭിച്ചവർക്ക് ജോലി അവസരം ലഭിക്കുകയാണെങ്കിൽ രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാനായുള്ള അനുമതിയും നൽകും. ഔട്ട്‌പാസിന്‍റെ കാലാവധി നീട്ടിയെങ്കിലും തിരക്കേറിയ ശൈത്യകാലത്ത് വിമാന ടിക്കറ്റ് നിരക്ക് വർധിക്കുന്നതിനാൽ പുറപ്പെടുന്നത് വൈകുന്നത് ഫ്ലൈറ്റ് ടിക്കറ്റിന് കൂടുതൽ പണം നൽകേണ്ടിവരുമെന്നും അതിനാൽ രാജ്യം വിടാൻ ആഗ്രഹിക്കുന്നവർ കഴിയുന്നത്ര വേഗത്തിൽ അവരുടെ സ്വദേശത്തേക്ക് മടങ്ങണമെന്ന് അദ്ദേഹം പറഞ്ഞു

സെപ്റ്റംബർ ഒന്നുമുതലാണ് യുഎഇയിൽ പൊതുമാപ്പ് ആരംഭിച്ചത്. രണ്ടു മാസത്തേക്കാണ് ഈ പദ്ധതിയുടെ കാലയളവ് ഉള്ളത്. ഇതുവരെ ആയിരക്കണക്കിന് ആളുകളാണ് അവസരം പ്രയോജനപ്പെടുത്തിയത്. വിസ നിയമം ലംഘിച്ചവർക്ക് പിഴ ഒന്നും കൂടാതെ രാജ്യം വിടാനും അല്ലെങ്കിൽ അവരുടെ രേഖകൾ ശരിയാക്കി ഇവിടെ നിന്ന് കൊണ്ട് തന്നെ പുതിയ വിസയിലേക്ക് മാറാനും കഴിയും. ഇതോടൊപ്പം പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിട്ടവർക്ക് പിന്നീട് ബാൻ ഒന്നും കൂടാതെ യു‌എ‌ഇയിലേക്ക് തന്നെ മടങ്ങിവരാനും കഴിയുമെന്ന് അധികൃതർ വീണ്ടും സ്ഥിരീകരിച്ചു.

‘സുരക്ഷിത സമൂഹത്തിനായി’ എന്ന സന്ദേശത്തോടെ നടപ്പിലാക്കുന്ന പൊതുമാപ്പ് പദ്ധതിയിൽ അമർ കേന്ദ്രങ്ങൾ ഇതുവരെ 19,772 നിയമലംഘകരുടെ സ്റ്റാറ്റസ് വിജയകരമായി ക്രമീകരിച്ചതായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) അറിയിച്ചു. പൊതുമാപ്പിന്റെ ഭാഗമായുള്ള സേവന പ്രവർത്തനങ്ങൾ ആമർ സെന്ററുകളിൽ സജീവമായി തുടരുകയാണ്.

ദുബായിലെ 86 ആമർ സെന്ററുകൾ നിലവിൽ റെസിഡൻസി പുതുക്കൽ, സ്റ്റാറ്റസ് ക്രമീകരണം, എക്സിറ്റ് പെർമിറ്റ്, നഷ്ടപ്പെട്ട ഡോക്യുമെന്റ് സേവനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾ നൽകുന്നുണ്ട്. അതിനിടെ അമർ കേന്ദ്രങ്ങൾ വഴി 7,401 പേർക്ക് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള എക്സിറ്റ് പെർമിറ്റുകൾ നൽകിയതായി ജിഡിആർഎഫ്എ അറിയിച്ചു.

അമർ സെന്ററുകൾ ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിനായി പ്രവർത്തിച്ചുവരുന്നു. സ്റ്റാറ്റസ് ക്രമീകരണത്തിനുള്ള നടപടികൾ വേഗത്തിലാക്കുന്നതിലൂടെയോ മാർഗനിർദേശങ്ങൾ നൽകുന്നതിലൂടെയോ നിയമലംഘകരെ സഹായിക്കുന്നതിനുള്ള എല്ലാശ്രമങ്ങളും നടത്തുന്നുവെന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു. അമർ സെന്ററുകൾ മുഖേനയോ അല്ലെങ്കിൽ ഞങ്ങളുടെ പ്രത്യേക ടീമിന്റെ പിന്തുണയോടെയോ തങ്ങളുടെ സ്റ്റാറ്റസ് ക്രമപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും ഞങ്ങൾ പൂർണമായ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു


ഈ പൊതുമാപ്പ് പദ്ധതി യുഎഇയുടെ മാനവീയ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്നും, നിയമലംഘകർക്ക് തങ്ങളുടെ സ്റ്റാറ്റസ് നിയമപരമായി ക്രമപ്പെടുത്താൻ അല്ലെങ്കിൽ രാജ്യത്ത് നിന്നും മടങ്ങാൻ സ്വാതന്ത്ര്യം നൽകുന്നതാണ് പ്രധാന ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി. പൊതുമാപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾഫ്രീ നമ്പറായ 8005111 എന്നതിലേക്ക് വിളിക്കണമെന്ന് ജിഡിആർഎഫ്എ അഭ്യർഥിച്ചു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!