ജിദ്ദ – സൗദി ദേശീയദിനാഘോഷങ്ങള്‍ക്കിടെ ഗതാഗത നിയമങ്ങള്‍ എല്ലാവരും പാലിക്കണമെന്നും നാലു നിയമ ലംഘനങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. വാഹനത്തിന്റെ നിറത്തില്‍ മാറ്റം വരുത്തല്‍ (പച്ച പെയിന്റ് അടിക്കല്‍), നിരോധിത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യല്‍, റോഡിന് നടുവില്‍ വെച്ച് വാഹനത്തില്‍ നിന്ന് ഇറങ്ങല്‍, മുന്‍വശത്തെയും പിന്‍ഭാഗത്തെയും നമ്പര്‍ പ്ലേറ്റുകള്‍ മറക്കല്‍ എന്നീ നിയമ ലംഘനങ്ങളാണ് ഒഴിവാക്കേണ്ടതെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.

