ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

പാസ്പോര്‍ട്ട് സേവനങ്ങള്‍ തിങ്കളാഴ്ച വൈകിട്ട് വരെ തടസ്സപ്പെടും; മസ്കറ്റ് ഇന്ത്യൻ എംബസി

മസ്കറ്റ്: മസ്കറ്റ് ഇന്ത്യൻ എംബസിയുടെ പേരിലുള്ള പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടുനന്ത് തിങ്കളാഴ്ച വരെ തുടരും. പാസ്പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ സാങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആണ് സേവനങ്ങൾ തടസ്സപ്പെടുന്നത്. പാസ്‌പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, പൊലിസ് ക്ലിയറന്‍സ് സേവനങ്ങള്‍ തുടങ്ങിയവയാണ് തടസ്സം നേരിടുന്നത്. താൽക്കാലികമായി ആണ് സേവനം തടസ്സപ്പെടുന്നത്.


തിങ്കളാഴ്ച വെെകുന്നേരം ആറു മണി വരെ സേവനം ലഭിക്കില്ല. ബിഎല്‍എസ് സെന്ററിലെ കോണ്‍സുലാര്‍, വിസ സേവനങ്ങള്‍ എന്നിവയ്ക്ക് തടസ്സം ഉണ്ടാക്കില്ല. മസ്കറ്റ് ഇന്ത്യൻ എംബസിയാണ് ഇതുമായി ബന്ധപ്പെട്ട പ്രസ്ഥാവന പുറത്തിറക്കിയത്.

അതേസമയം, ഇന്ത്യൻ പാസ്പോർട്ട് സേവന പോർട്ടൽ ഏതാനും ദിവസങ്ങൾ പ്രവർത്തിക്കില്ലെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. സെപ്റ്റംബര്‍ 20 വെള്ളിയാഴ്ച മുതൽ സെപ്റ്റംബര്‍ 24 തിങ്കളാഴ്ചയാണ് പാസ്പോർട്ട് പോർട്ടൽ പ്രവര്‍ത്തനരഹിതമാകുമെന്നാണ് എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്. മാത്രമല്ല, എമര്‍ജന്‍സി ‘തത്കാല്‍’ പാസ്പോര്‍ട്ടുകളും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകളും ലഭിക്കില്ല. ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സെന്‍ററുകളിലും സെപ്റ്റംബര്‍ 20 മുതല്‍ സെപ്റ്റംബര്‍ 22 വരെ പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

പാസ്പോർട്ട് പുതുക്കാൻ വേണ്ടി അപേക്ഷ സമർപ്പിച്ചവർ ആണ് ഇതുകാരണം ബുദ്ധിമുട്ടിലായിരിക്കുന്നത്. സെപ്തംബര്‍ 21 ന് അപ്പോയിന്‍റ്മെന്‍റ് ഷെഡ്യൂള്‍ ചെയ്യുന്ന ആളുകള്‍ക്ക് സെപ്റ്റംബര്‍ 23 നും സെപ്റ്റംബര്‍ 27 നും ഇടയില്‍ ഉള്ള ഒരു പുതുക്കിയ ദിവസങ്ങൾ ആണ് നൽകിയിരിക്കുന്നത്. പുതുക്കിയ നൽകിയ ദിവസം പോകാൻ സാധിക്കില്ലെങ്കിൽ മറ്റൊരു ദിവസം ബിഎല്‍എസ് സെന്‍ററില്‍ നേരിട്ട് എത്തി ദിവസം മാറ്റി നൽകാവുന്നതാണ്. ഇതിന് വേണ്ടി പ്രത്യേകമായി അപേയിമെന്റ് എടുക്കേണ്ട ആവശ്യം വരുന്നില്ല. പാസ്പോർട്ട് പുതുക്കാൻ എത്തുന്നവർക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും സൃഷ്ട്ടിക്കാതെയാണ് ഇതിന് വേണ്ടിയുള്ള ക്രമീകരണങ്ങൽ അധികൃതർ ഒരുക്കിയിരിക്കുന്നത്.

ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവന പോര്‍ട്ടല്‍ സാങ്കേതിക അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു നിയന്ത്രണം അധികൃതർ കൊണ്ടു വന്നിരിക്കുന്നത്. കഴിഞ്ഞ മാസം കേരളത്തിലും ഇത്തരത്തിൽ പാസ്പോർട്ട് എടുക്കാൻ സാധിക്കാത്ത തരത്തിൽ നിയന്ത്രണങ്ങൾ വന്നിരുന്നു. സെെറ്റിൻരെ അറ്റകുറ്റ പണിക്കായി ആണ് സേവനം നിർത്തി വെക്കുന്നതെന്ന് അധികൃതർ അറിയിച്ചു. പകരം സംവിധാനം ഉപഭോക്താക്കൾക്ക് നൽകിയിരുന്നു. ദിവസം മാറ്റി എടുക്കാനുള്ള സൗകര്യം ആണ് നൽകിയിരുന്നത്.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!