ജിദ്ദ – മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിലക്ക് പൊതുസ്ഥലങ്ങളില്‍ പെരുമാറുന്നവര്‍ക്ക് 5,000 റിയാല്‍ പിഴ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. പൊതുഅഭിരുചി സംരക്ഷണ നിയമാവലി, പൊതുസ്ഥലങ്ങളും അവിടങ്ങളില്‍ എത്തുന്നവരെയും മാനിക്കല്‍ നിര്‍ബന്ധമാക്കുകയും ഇതിന് വിരുദ്ധമായ പെരുമാറ്റങ്ങള്‍ വിലക്കുകയും ചെയ്യുന്നു. സന്ദര്‍ശകരെ ദ്രോഹിക്കുന്നതോ ഉപദ്രവിക്കുന്നതോ അവരെ ഭയപ്പെടുത്തുന്നതോ ആയ വാക്കോ പ്രവൃത്തിയോ പൊതുസ്ഥലങ്ങളില്‍ വെച്ച് ചെയ്യുന്നവര്‍ക്ക് 5,000 റിയാല്‍ പിഴ ചുമത്തും. പൊതുസ്ഥലങ്ങളില്‍ വെച്ച് ഇത്തരം നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു.