GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് തുടര്‍ച്ചയായി രണ്ടാം ദിനവും വൈകുന്നത്

റിയാദ്- ഇന്ന് രാത്രി 11.55 ന് റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം നാളെ രാവിലെ 8.45നാണ് പുറപ്പെടുകയെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. യാത്രക്കാര്‍ വിമാനത്താവളത്തിലെത്തിയ ശേഷമാണ് വിമാനകമ്പനി ഇത് സംബന്ധിച്ച സന്ദേശമയച്ചത്. ഇതോടെ ദുരെ പ്രദേശങ്ങളില്‍ നിന്നെത്തിയവര്‍ വിമാനത്താവളത്തില്‍ തങ്ങുകയാണ്.

മറ്റുള്ളവര്‍ റൂമുകളിലേക്ക് തിരിച്ചു. രാവിലെ 8.45ന് പുറപ്പെടുന്ന ഈ വിമാനം വൈകീട്ട് 4.15ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. അതേസമയം ഇന്നലെ രാത്രി പുറപ്പെടാന്‍ നിശ്ചയിച്ചിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്ന് വൈകുന്നേരം 5.30നാണ് കോഴിക്കോട്ടേക്ക് തിരിച്ചത്. അവസാന നിമിഷം യാത്ര റദ്ദാക്കിയതിനാല്‍ വിമാനകമ്പനി യാത്രക്കാര്‍ക്ക് താമസസൗകര്യം ഒരുക്കിയിരുന്നു. തുടര്‍ച്ചയായി രണ്ടാം ദിനമാണ് റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വൈകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!