ജിദ്ദ – സൈറണ്‍ മുഴക്കി സഞ്ചരിക്കുന്നതിനിടെ ആംബുലന്‍സുകള്‍ അടക്കമുള്ള എമര്‍ജന്‍സി വാഹനങ്ങളെ പിന്തുടരുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇതിന് 500 റിയാല്‍ മുതല്‍ 900 റിയാല്‍ വരെ പിഴ ലഭിക്കും.
ഔദ്യോഗിക ചുമതലകള്‍ക്കിടെ എമര്‍ജന്‍സി വാഹനങ്ങളെ പിന്തുടരുന്നത് അപരിഷ്‌കൃതമായ പെരുമാറ്റമാണ്. ഇത്തരം വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ജീവന്‍ രക്ഷിക്കാന്‍ തങ്ങളുടെതായ സംഭാവനകള്‍ എല്ലാവരും നല്‍കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.