GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ജിദ്ദ ബലദില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറികളില്‍ പരിശോധന

ജിദ്ദ – തൊഴില്‍ വിപണിയില്‍ നിയമപാലന തോത് ഉയര്‍ത്താനും അനുയോജ്യമായ തൊഴില്‍ സാഹചര്യങ്ങള്‍ പ്രദാനം ചെയ്യാനും ലക്ഷ്യമിട്ടും സൗദിവല്‍ക്കരണ തീരുമാനങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും ശ്രമിച്ച് ബലദില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറികളില്‍ മക്ക പ്രവിശ്യ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ നിരീക്ഷണ സംഘങ്ങള്‍ പരിശോധന നടത്തി.

വ്യാപാര സ്ഥാപനങ്ങളില്‍ ഇത്തരം പരിശോധനകള്‍ തുടരുമെന്നും നിയമ ലംഘകര്‍ക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.

വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള തൊഴില്‍ നിയമ ലംഘനങ്ങളെ കുറിച്ച് 19911 എന്ന നമ്പറില്‍ ബന്ധപ്പെട്ടോ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ എല്ലാവരും അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!