റിയാദ്: സൗദി അറേബ്യയില്‍ ട്രാഫിക് പിഴ അടയ്ക്കാൻ ബാക്കിയുള്ളവരുടെ ശ്രദ്ധയ്ക്ക്, ഇപ്പോൾ അടച്ചാൽ പിഴകളുടെ 50 ശതമാനം മാത്രം നൽകിയാൽ മതിയാകും. സൗദി അറേബ്യയുടെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ട്രാഫിക് (മുറൂര്‍) നൽകിയിരിക്കുന്ന ഈ ഓഫര്‍ അടുത്ത മാസത്തോടെ അവസാനിക്കും. പിഴയിൽ 50 ശതമാനം കിഴിവ് പ്രയോജനപ്പെടുത്തുന്നതിന്, പൗരന്മാരും താമസക്കാരും സന്ദര്‍ശകരും ഉള്‍പ്പെടെ എല്ലാ വാഹനമോടിക്കുന്നവരും കുടിശ്ശികയുള്ള ട്രാഫിക് പിഴകള്‍ ആറുമാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് കഴിഞ്ഞ ഏപ്രിലിൽ ട്രാഫിക് വകുപ്പ് പ്രഖ്യാപിച്ചിരുന്നു. ഔദ്യോഗിക സദദ് പേയ്മെന്‍റ് സിസ്റ്റം ഉപയോഗിച്ചോ ദേശീയ നിയലംഘന പ്ലാറ്റ്ഫോം ആയ ഇഫാ വഴിയോ നിങ്ങള്‍ക്ക് പിഴ അടക്കാം.
2024 ഏപ്രില്‍ 18-ന് ആരംഭിച്ച പിഴ ഇളവ് ഒക്ടോബര്‍ 18-ന് അവസാനിക്കും. എന്നാൽ ഏപ്രില്‍ 18-ന് മുമ്പ് നടത്തിയ ലംഘനങ്ങള്‍ക്ക് മാത്രമേ കിഴിവ് ബാധകമാകൂ. ഈ സമയപരിധിക്ക് ശേഷമുള്ള പിഴകള്‍ക്ക് മുഴുവൻ തുകയും അടക്കണം.ഡിസ്‌കൗണ്ട് ട്രാഫിക് പിഴകള്‍ അടയ്ക്കുന്നതിന് രണ്ട് സൗകര്യപ്രദമായ വഴികളാണുള്ളത്. ഒന്ന് ദേശീയ നിയമ ലംഘനങ്ങളുടെ പിഴ ത്താക്കുന്ന ഇഫാ പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈനില്‍ അടയ്ക്കാം. ഇതിന് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് (https://efaa.sa/ ) ഇഖാമ നമ്പര്‍ (താമസക്കാര്‍ക്ക്) അല്ലെങ്കില്‍ ബോര്‍ഡര്‍ നമ്പര്‍ (സന്ദര്‍ശകര്‍ക്ക്) നല്‍കണം. തുടർന്ന് നിങ്ങളുടെ ലംഘന നമ്പറോ ജനനത്തീയതിയോ നല്‍കുക. നിങ്ങളുടെ ഫോണിലേക്ക് വരുന്ന ഒറ്റത്തവണ പാസ് വേഡ് അഥവാ ഒ ടി പി ഉപയോഗിച്ച് നിങ്ങളുടെ ഐഡന്‍റിറ്റി സ്ഥിരീകരിക്കുക.
ശേഷം നിങ്ങളുടെ പിഴകള്‍ അവലോകനം ചെയ്ത് നിങ്ങള്‍ അടയ്ക്കേണ്ടവ തിരഞ്ഞെടുക്കുക. ‘ഇപ്പോള്‍ പണമടയ്ക്കുക’ എന്നത് ക്ലിക്ക് ചെയ്ത ശേഷം പേയ്മെന്‍റ് പൂര്‍ത്തിയാക്കാന്‍ നിങ്ങളുടെ മുഴുവന്‍ പേര്, ഫോണ്‍ നമ്പര്‍, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ എന്നിവ നല്‍കുക. വിജയകരമായ പേയ്മെന്‍റിന് ശേഷം നിങ്ങള്‍ക്ക് ഒരു എസ് എം എസ് സ്ഥിരീകരണം ലഭിക്കും.
യുഎഇയിൽ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണോ? ഈ നാല് തരം വിസകളെ കുറിച്ച് അറിയാം
പണം അടയ്ക്കനുള്ള മറ്റൊരു വഴി നിങ്ങളുടെ ബാങ്കിന്‍റെ മൊബൈല്‍ ആപ്പ് വഴിയാണ്. ബില്ലുകള്‍ക്കും സര്‍ക്കാര്‍ സേവന ഫീകള്‍ക്കും പിഴകള്‍ക്കുമുള്ള ഓണ്‍ലൈന്‍ പേയ്മെന്‍റ് രീതിയായ സദദ് പേയ്മെന്‍റ് സിസ്റ്റം ഉപയോഗിച്ച് നിങ്ങളുടെ ബാങ്കിന്‍റെ മൊബൈല്‍ ആപ്പ് വഴിയും നിങ്ങള്‍ക്ക് പണമടയ്ക്കാം. ഇതിന് നിങ്ങളുടെ ബാങ്കിങ് ആപ്പില്‍ ലോഗിന്‍ ചെയ്ത ശേഷം മെനുവില്‍ നിന്ന് ‘സര്‍ക്കാര്‍ പേയ്മെന്‍റുകള്‍’ തിരഞ്ഞെടുക്കുക. തുടര്‍ന്ന് ‘ട്രാഫിക് ലംഘനങ്ങള്‍’ തിരഞ്ഞെടുത്ത് നിങ്ങളുടെ ലംഘന നമ്പര്‍ അല്ലെങ്കില്‍ ഇഖാമ നമ്പര്‍ നല്‍കുക. നിങ്ങളുടെ പിഴകള്‍ എത്രയെന്ന് പരിശോധിച്ച് പണം അടയ്ക്കാം.
അതേസമയം, നിങ്ങളുടെ പിഴകള്‍ അടയ്ക്കുന്നതിന് മുമ്പ് കഴിഞ്ഞ ഏപ്രിൽ 18 ന് ശേഷം ചില ട്രാഫിക് ലംഘനങ്ങള്‍ നിങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് ഉറപ്പു വരുത്തണം. മദ്യം, മയക്കുമരുന്ന്, മയക്കുമരുന്ന് എന്നിവയുടെ സ്വാധീനത്തില്‍ വാഹനമോടിക്കല്‍, വാഹനങ്ങൾ കൊണ്ടുള്ള ഡ്രിഫ്റ്റിങ്, പരമാവധി വേഗത മണിക്കൂറിൽ 120 കിലോമീറ്ററോ അതില്‍ കുറവോ ഉള്ള റോഡുകളില്‍ അതിനേക്കാൾ മന്നിക്കൂറിൽ 50 കി.മീ വേഗത്തിൽ വാഹനമോടിക്കുക, വേഗപരിധി മണിക്കൂറ്റൽ 140 കി.മീ ഉള്ള റോഡുകളില്‍ അതിനേക്കാൾ 30 കി.മീ വേഗത്തിൽ വാഹനമോടിക്കുക എന്നീ നിയമ ലംഘനങ്ങൾ ചെയ്തവർക്ക് ഫീസിളവ് ആനുകൂല്യം ലഭിക്കില്ല.