GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

റിയാദില്‍ ബുളിവാര്‍ഡ് റണ്‍വേ ഏരിയയില്‍ ഉപയോഗിക്കുന്നതിനായി; സൗദിയ ജംബോ വിമാനങ്ങള്‍ ജിദ്ദയില്‍ നിന്ന് റോഡ് മാര്‍ഗം റിയാദിലേക്ക് കൊണ്ടുപോകുന്നു

ജിദ്ദ – കാലപ്പഴക്കം കാരണം സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത പഴയ സൗദിയ ജംബോ വിമാനങ്ങള്‍ ജിദ്ദയില്‍ നിന്ന് റോഡ് മാര്‍ഗം റിയാദിലേക്ക് കൊണ്ടുപോകുന്നു. റിയാദില്‍ ബുളിവാര്‍ഡ് റണ്‍വേ ഏരിയയില്‍ ഉപയോഗിക്കാനാണ് ബോയിംഗ് 777-200 ഇ.ആര്‍ ഇനത്തില്‍ പെട്ട മൂന്നു വിമാനങ്ങള്‍ കൂറ്റന്‍ ട്രെയിലറുകളില്‍ റിയാദിലേക്ക് കൊണ്ടുപോകുന്നത്. അഞ്ചു വര്‍ഷത്തിലേറെ മുമ്പ് സര്‍വീസില്‍ നിന്ന് ഒഴിവാക്കിയ വിമാനങ്ങള്‍ കനത്ത സുരക്ഷയില്‍ ഗതാഗതം നിയന്ത്രിച്ച് ജിദ്ദയില്‍ നിന്ന് മദീന, അല്‍ഖസീം വഴിയാണ് റിയാദിലേക്ക് കൊണ്ടുപോകുന്നത്.

എച്ച്.ഇസെഡ്-എ.കെ.ജി രജിസ്‌ട്രേഷനുള്ള വിമാനങ്ങളില്‍ ഒന്ന് 1998 മാര്‍ച്ചിലാണ് സര്‍വീസിന് ഉപയോഗിക്കാന്‍ കതുടങ്ങിയത്. ഈ വിമാനം 2016 സെപ്റ്റംബറില്‍ സര്‍വീസില്‍ നിന്ന് ഒഴിവാക്കി. എച്ച്.ഇസെഡ്-എ.കെ.കെ രജിസ്‌ട്രേഷനുള്ള രണ്ടാമത്തെ വിമാനം 1998 സെപ്റ്റംബറിലാണ് സര്‍വീസിന് ഉപയോഗിക്കാന്‍ തുടങ്ങിയത്. ഈ വിമാനം 2016 സെപ്റ്റംബറില്‍ സര്‍വീസില്‍ നിന്ന് അകറ്റിനിര്‍ത്തി. എച്ച്.ഇസെഡ്-എ.കെ.പി രജിസ്‌ട്രേഷനുള്ള മൂന്നാമത്തെ വിമാനം 1999 മാര്‍ച്ചില്‍ സര്‍വീസിന് ഉപയോഗിച്ച് തുടങ്ങുകയും 2017 ജൂണില്‍ സര്‍വീസില്‍ നിന്ന് അകറ്റിനിര്‍ത്തുകയും ചെയ്തു. മൂന്നു വിമാനങ്ങളും കൂറ്റന്‍ ട്രെയിലറുകളില്‍ റിയാദിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!