GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

റിയാദില്‍ പേ പാര്‍ക്കിംഗുകള്‍ പ്രവര്‍ത്തനം തുടങ്ങി

റിയാദ് – തലസ്ഥാന നഗരിയിലെ ചില ഡിസ്ട്രിക്ടുകളില്‍ റിയാദ് നഗരസഭ നീക്കിവെച്ച പേ പാര്‍ക്കിംഗുകള്‍ പ്രവര്‍ത്തനം തുടങ്ങി. അല്‍വുറൂദ് ഡിസ്ട്രിക്ടിലെ പാര്‍ക്കിംഗില്‍ മണിക്കൂറിന് 3.45 റിയാലാണ് ഫീസ് ഈടാക്കുന്നത്. അര്‍ധരാത്രി 12 മുതല്‍ രാവിലെ ഏഴു വരെയുള്ള സമയത്ത് പാര്‍ക്കിംഗ് സൗജന്യമാണ്.

റിയാദ് പബ്ലിക് പാര്‍ക്കിംഗ് മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായ പേ പാര്‍ക്കിംഗ് പദ്ധതി ആദ്യ ഘട്ടത്തിന് സമാരംഭം കുറിച്ചതായി നഗരസഭ നേരത്തെ അറിയിച്ചിരുന്നു. അല്‍വുറൂദ്, അല്‍റഹ്മാനിയ, ഉലയ്യ, അല്‍മുറൂജ്, കിംഗ് ഫഹദ്, സുലൈമാനിയ ഡിസ്ട്രിക്ടുകളിലും ദക്ഷിണ റിയാദിലെ നാലു ഏരിയകളിലുമായി 12 പ്രദേശങ്ങളില്‍ ആദ്യ ഘട്ടത്തില്‍ പേ പാര്‍ക്കിംഗുകള്‍ സ്ഥാപിക്കുമെന്നും നഗരസഭ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!