GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയില്‍ ശൂറാ കൗണ്‍സിലും ഉന്നത പണ്ഡിതസഭയും പുനഃസംഘടിപ്പിച്ച് ഉത്തരവുകളിറക്കി സൽമാൻ രാജാവ്

റിയാദ് – സൗദിയില്‍ ശൂറാ കൗണ്‍സിലും ഉന്നത പണ്ഡിതസഭയും പുനഃസംഘടിപ്പിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവുകളിറക്കി. ശൈഖ് ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ഇബ്രാഹിം ആലുശൈഖ് ആണ് ശൂറാ കൗണ്‍സിലിന്റെ പുതിയ സ്പീക്കര്‍. ഡോ. മിശ്അല്‍ ബിന്‍ ഫഹം അല്‍സലമി ഡെപ്യൂട്ടി സ്പീക്കറും ഡോ. ഹനാന്‍ ബിന്‍ത് അബ്ദുറഹീം ബിന്‍ മുത്‌ലഖ് അല്‍അഹ്മദി അസിസ്റ്റന്റ് സ്പീക്കറുമാണ്. സ്പീക്കറെ കൂടാതെ 150 അംഗങ്ങളാണ് ശൂറാ കൗണ്‍സിലിലുള്ളത്.

അസിസ്റ്റന്റ് സ്പീക്കര്‍ അടക്കം 29 വനിതകളാണ് പുതിയ ശൂറാ കൗണ്‍സിലിലുള്ളത്. ഇവരില്‍ ഒരാള്‍ രാജകുടുംബാഗമാണ്. അല്‍ജൗഹറ ബിന്‍ത് ഫഹദ് ബിന്‍ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍സൗദ് രാജകുമാരിയാണ് കൗണ്‍സില്‍ അംഗമായ രാജകുടുംബാംഗം.

പുരുഷ അംഗങ്ങളുടെ കൂട്ടത്തിലും ഒരു രാജകുടുംബാംഗമുണ്ട്. ഡോ. ഫഹദ് ബിന്‍ സഅദ് ബിന്‍ ഫൈസല്‍ ബിന്‍ സഅദ് അല്‍അവ്വല്‍ ആല്‍സൗദ് രാജകുമാരനാണ് ശൂറാ കൗണ്‍സില്‍ അംഗമായ രാജകുടുംബാംഗം. വനിതാ അംഗങ്ങളില്‍ 27 പേര്‍ ഡോക്ടറേറ്റ് ബിരുദധാരികളും രണ്ടു പേര്‍ പ്രൊഫസര്‍മാരുമാണ്. ഉന്നത പണ്ഡിതസഭയില്‍ ആകെ 21 അംഗങ്ങളാണുള്ളത്. സൗദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല ആലുശൈഖ് ആണ് പ്രസിഡന്റ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!