ഹെപ്പറ്റൈറ്റിസ് രോഗികളുടെ വിവാഹത്തിനും ജോലി ചെയ്യുന്നതിനും സൗദിയിൽ വിലക്ക്
ജിദ്ദ – ദേശീയ വിവാഹ പൂര്‍വ പരിശോധനാ പ്രോഗ്രാമില്‍ ഹെപ്പറ്റൈറ്റിസ് ഉള്‍പ്പെടുത്തി. ഇതുപ്രകാരം നിര്‍ബന്ധിത വിവാഹ പൂര്‍വ പരിശോധനയില്‍ ഹെപ്പറ്റൈറ്റിസ്ബാധ സ്ഥിരീകരിച്ചാല്‍ അസുഖം പൂര്‍ണമായും ഭേദമാകുന്നതു വരെ വിവാഹ നടപടികള്‍ നിര്‍ത്തിവെക്കും. ഹെപ്പറ്റൈറ്റിസ് ബാധിച്ച വിദേശ തൊഴിലാളികള്‍ രോഗം പൂര്‍ണമായും ഭേദമാകുന്നതു വരെ ജോലി ചെയ്യുന്നതിന് വിലക്കുണ്ട്. സൗദിയില്‍ 1.6 കോടിയിലേറെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഹെപ്പറ്റൈറ്റിസ് പരിശോധനകള്‍ നടത്തിയതായി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. മികച്ച ചികിത്സകളുടെ ഫലമായി 95 ശതമാനം പേരുടെയും അസുഖം ഭേദമായി. അണുബാധ പകരുന്നത് […]