ദുബായ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നഗരത്തിൽ ഗതാഗത നിയന്ത്രണം, ബദൽ റൂട്ടുകൾ ഉപയോഗിക്കാൻ നിർദേശം
ദുബായ്: റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണികളും പ്രവൃത്തികളും നടക്കുന്നതിനാല്‍ ഈ വാരാന്ത്യത്തില്‍ ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണം. പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ട്രാഫിക് ബ്ലോക്കുകളും പ്രതീക്ഷിക്കാമെന്ന് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ജുമൈറ സ്ട്രീറ്റിാണ് റോഡിലെ അറ്റകുറ്റപ്പണികള്‍ കാരണം യാത്ര വൈകാനിടയുള്ള ഒരു പ്രദേശം. ജുമൈറ സ്ട്രീറ്റിലെ അല്‍ മനാറ സ്ട്രീറ്റിനും ഉമ്മുല്‍ ശെയ്ഫ് റോഡിനും ഇടയില്‍ ഇരു ദിശകളിലേക്കും ഓഗസ്റ്റ് 12 വരെയുള്ള ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണവും അതുമൂലം ഗതാഗതക്കുരുക്കും പ്രതീക്ഷിക്കാം. അല്‍ മനാറ സ്ട്രീറ്റ് […]