സൗദിയിലെ ഏറ്റവും വലിയ ഇരട്ട കടല്‍പാലത്തിന്റെ നിര്‍മാണ ജോലികള്‍ അന്തിമ ഘട്ടത്തിലെത്തിയതായി റോഡ്‌സ് ജനറല്‍ അതോറിറ്റി
ദമാം – സൗദിയിലെ ഏറ്റവും വലിയ ഇരട്ട കടല്‍പാലത്തിന്റെ നിര്‍മാണ ജോലികള്‍ അന്തിമ ഘട്ടത്തിലെത്തിയതായി റോഡ്‌സ് ജനറല്‍ അതോറിറ്റി അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ സ്വഫ്‌വയെയും റാസ് തന്നൂറയെയും ബന്ധിപ്പിച്ച് 3.2 കിലോമീറ്റര്‍ നീളത്തിലാണ് ഇരട്ട കടല്‍പാലം നിര്‍മിക്കുന്നത്. നിര്‍മാണ ജോലികളുടെ 88 ശതമാനം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. പുതിയ പാലം റാസ് തന്നൂറക്ക് പുതിയ പ്രവേശന കവാടവും എക്‌സിറ്റും നല്‍കും. റാസ് തന്നൂറയില്‍ നിന്ന് ദമാമിലേക്കും ഖത്തീഫിലേക്കുമുള്ള ദൂരം കുറക്കാന്‍ പുതിയ പാലം സഹായിക്കും. റാസ് തന്നൂറയെ ദമാം […]