അബഹ – അസീര്‍ പ്രവിശ്യയിലെ മഹായില്‍ ബഹ്ര്‍ അബൂസകീന റോഡിലെ വാദി അസ്‌ലാനില്‍ മലയിടിച്ചില്‍. ഇതേ തുടര്‍ന്ന് റോഡില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂറ്റന്‍ പാറകളും മണ്ണും നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തീവ്രശ്രമം തുടരുകയാണ്. മലയിടിച്ചിലിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
അസീറില്‍ നടുറോഡിലേക്ക് ഇടിഞ്ഞുപൊളിഞ്ഞ് വീണ് മല, വീഡിയോ
