റിയാദ്: കഴിഞ്ഞ ദിവസം സൗദിയിൽ നടന്ന അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ ഒരു ഫാൽക്കൺ വിറ്റു പോയത് നാല് ലക്ഷം റിയാലിന്. റിയാദ് മൽഹമിലെ സൗദി ഫാൽക്കൺസ് ക്ലബ് ആസ്ഥാനത്ത് നടന്ന ഫാൽക്കൺ ലേലത്തിലാണ് അമേരിക്കയിലെ ഒരു ഫാമിൽ നിന്നും എത്തിച്ച ഫാൽക്കൻ ഇത്രയും വിലയിക്ക് വിറ്റുപോയത്. കഴിഞ്ഞ ഒരാഴ്ചയായി മൽഹമിലെ സൗദി ഫാൽക്കൺസ് ക്ലബ് മേള നടക്കുന്നുണ്ട്. മേളയുടെ ഒമ്പതാം നാൾ ആണ് ലേലം നടന്നത്. അന്നാണ് നാല് ലക്ഷം റിയാലിന് വിൽപ്പന നടന്നത്. ഈ വർഷത്തെ ഏറ്റവും വിലയേറിയ ഫാൽക്കൺ ലേലം ആണ് ഈ വർഷം ഇപ്പോൾ സാക്ഷ്യം വഹിച്ചിരിക്കുന്നത്.
‘അൾട്രാ വൈറ്റ്’ ഫാൽക്കണാണ് ലേലത്തിൽ ഇത്രയും വിലയിൽ വിറ്റുപോയത്. സ്വപ്ന വില നൽകി ഒരാൽ ആണ് ഫാൽക്കൺ സ്വന്തമാക്കിയത്. സൗദിയിലെ അമേരിക്കൻ അംബാസഡർ മൈക്കൽ റാറ്റ്‌നിയുടെ സാന്നിധ്യത്തിലാണ് മൽഹമിലെ സൗദി ഫാൽക്കൺസ് ക്ലബിൽ വെച്ച് ലേലം നടന്നത്. അമേരിക്കൻ പസഫിക് നോർത്ത് വെസ്റ്റ് ഫാൽക്കൺസ് ഫാമാണ് ഈ പക്ഷിയെ ലേലത്തിലേക്ക് എത്തിച്ചത്. സൂപ്പർ വൈറ്റ് ഫാൽക്കൺ, അൾട്രാ വൈറ്റ് എന്നീ രണ്ട് ഫാൽക്കണുകളെയാണ് ലേലത്തിൽ വിറ്റുപോയത്. അതിൽ ഏറ്റവും കൂടുതൽ വില ലഭിച്ചത് ‘അൾട്രാ വൈറ്റ്’ ഫാൽക്കനാണ്. ഒരു ലക്ഷം റിയാലിന് ആണ് ‘അൾട്രാ വൈറ്റ്’ ഫാൽക്കൺ ലേലം ആരംഭിച്ചത്. പിന്നീട് അത് നാല് ലക്ഷം റിയാലിൽ എത്തുകയായിരുന്നു.
ആഗസ്റ്റ് അഞ്ചിനാണ് ഫാൽക്കൺ പ്രൊഡക്ഷൻ ഫാമുകളുടെ അന്താരാഷ്ട്ര ലേലം റിയാദിൽ ആരംഭിച്ചത്. 16 രാജ്യങ്ങളിൽ നിന്നുള്ള 35 ഫാൽക്കൺ ഉൽപാദന ഫാമുകളാണ് ലേലത്തിൽ പങ്കെടുത്തത്. ലോകത്ത് ഉൽപാദിപ്പിക്കുന്ന ഫാൽക്കണുകളുടെ മികച്ച ഇനങ്ങളാണ് മൽഹമിലെ സൗദി ഫാൽക്കൺസ് ക്ലബ് ആസ്ഥാനത്ത് സംഘാടകർ ലേലത്തിനായി എത്തിച്ചത്.
ലേലത്തിലേക്ക് മാത്രമല്ല, മേള കാണുന്നതിന് വേണ്ടി നിരവധി ഫാൽക്കൺ പ്രേമികളാണ് ഇവിടെ എത്തിയിരുന്നത്. ഫാൽക്കൺ പ്രേമികളുടെ ലക്ഷ്യസ്ഥാനമെന്ന നിലയിൽ സൗദിയുടെ സ്ഥാനം വർധിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ലോകപ്രശസ്ത ഫാൽക്കൺ ഉൽപാദന ഫാമുകളെ പങ്കെടുപ്പിച്ച് അന്താരാഷ്ട്ര ഫാൽക്കൺ ലേലം സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാവർഷവും ഫാർക്കൽ ലേലത്തിൽ വെച്ചുള്ള മത്സരം നടക്കാറുണ്ട്.