ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ വിവാഹ വായ്പകൾ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സാമൂഹിക വികസന ബാങ്ക്

ജിദ്ദ – വിവാഹിതരാകാന്‍ പോകുന്ന സൗദി യുവാക്കള്‍ക്ക് അനുവദിക്കുന്ന ലഘുവായ്പകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സാമൂഹിക വികസന ബാങ്ക് അറിയിച്ചു. വ്യക്തിഗത വായ്പാ ഉല്‍പന്നങ്ങള്‍ മെച്ചപ്പെടുത്താനും വികസിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ചുവടു വെപ്പിന്റെ ഭാഗമായാണിത്. ഭാവിയില്‍ കൂടുതല്‍ മെച്ചപ്പെട്ടതും ഫലപ്രദവുമായ സേവനങ്ങള്‍ നല്‍കാന്‍ ലക്ഷ്യമിട്ടാണ് വിവാഹ വായ്പകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതെന്ന് ബാങ്ക് പറഞ്ഞു. ബാങ്കിന്റെ മറ്റു വായ്പകള്‍ക്ക് സൗദി പൗരന്മാര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.

സാമൂഹിക വികസന ബാങ്കില്‍ നിന്ന് ഇതിനകം 12 ലക്ഷത്തിലേറെ പേര്‍ക്ക് വിവാഹ വായ്പകള്‍ നല്‍കിയിട്ടുണ്ട്. 18,000 റിയാല്‍ മുതല്‍ 60,000 റിയാല്‍ വരെയാണ് വിവാഹ വായ്പയായി നല്‍കുന്നത്. യാതൊരുവിധ അഡ്മിനിസ്‌ട്രേറ്റീവ് ഫീസുകളും ചെലവുകളും നല്‍കാതെ വായ്പാ തുക നാലു വര്‍ഷത്തിനുള്ളില്‍ തിരിച്ചടച്ചാല്‍ മതി. മരണപ്പെടുകയോ പൂര്‍ണ വൈകല്യം നേരിടുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ വായ്പ തിരിച്ചടക്കേണ്ടതുമില്ല.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!