ജിദ്ദ – സൗദിയില്‍ കഴിയുന്ന വിദേശികള്‍ക്ക് തങ്ങളുടെ ആശ്രിതരുടെ ഇഖാമകള്‍ ഓണ്‍ലൈന്‍ വഴി പുതുക്കാവുന്നതാണെന്നും ഇതിന് ജവാസാത്ത് ഓഫീസുകളെ നേരിട്ട് സമീപിക്കേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോം ആയ അബ്ശിര്‍ പറഞ്ഞു.
ഈ സേവനം പ്രയോജനപ്പെടുത്താന്‍ അബ്ശിര്‍ പ്ലാറ്റ്ഫോമില്‍ പ്രവേശിച്ച് കുടുംബാംഗങ്ങള്‍, ഹവിയ്യതു മുഖീം സേവനങ്ങള്‍ എന്നീ ഐക്കണുകള്‍ യഥാക്രമം തെരഞ്ഞെടുത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് വേണ്ടതെന്ന് അബ്ശിര്‍ പറഞ്ഞു.